You are currently viewing വഴക്കിട്ടാൽ എനിക്ക് പോകാൻ മറ്റൊരിടമില്ലെന്ന് കരുതിയാണ് അവൻ അങ്ങനെ സംസാരിച്ചത്’

വഴക്കിട്ടാൽ എനിക്ക് പോകാൻ മറ്റൊരിടമില്ലെന്ന് കരുതിയാണ് അവൻ അങ്ങനെ സംസാരിച്ചത്’

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രം തിയേറ്റിലും ഒ.ടി.ടിയിലും ഗംഭീര വിജയമാണ് നേടിയത്. സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലം വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും ചിത്രത്തിന്റെ വിജയത്തെ അത് ബാധിച്ചില്ല. എന്തായാലും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം നായികയായി എത്തിയ നടിയാണ് ഗായത്രി ശങ്കർ. തമിഴ് നായികയായ ഗായത്രി ശങ്കർ 18 വയസ് എന്ന ചിത്രത്തിലൂടെ 2012ലാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്.

എന്നാൽ വിജയ് സേതുപതിക്കൊപ്പം നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. നടുവ്‌ലെ കൊഞ്ചം പാക്കാത കാണോം,​ പൊന്മലയ് പൊഴുത്,​ റമ്മി,​ മത്താപ്പൂ,​ പുരിയാത പുതിർ,​ ഒരു നല്ല നാൾ പാത്തു സൊൽറേൻ,​ സീതക്കത്തി,​ ചിത്തിരം പേശുതെടി,​ സൂപ്പർ ഡീലക്സ് തുടങ്ങി വിക്രം വരെ നീളുന്നതാണ് തമിഴിലെ താരത്തിന്റെ സിനിമാ കരിയ‍ർ. 2012 ൽ 18 വയസ്സ് എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യം അഭിനയിക്കുന്നത്.

എങ്കിലും നടുവുല കൊഞ്ചം പക്കത്തിൽ കാണാം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ശ്രദ്ധേയയാകുന്നത്. സോഷ്യൽ മീഡിയകളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്നെ പ്രണയ തകർച്ചയെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ആദ്യ സമയങ്ങളിൽ വലിയ കെയർ ആയിരുന്നു എന്നും ഒരുമിച്ച് താമസിച്ചപ്പോഴാണ് സ്വഭാവം മനസ്സിലാക്കാൻ സാധിച്ചത് എന്നും താരം വ്യക്തമാക്കി.

താൻ അവന്റെ ജീവിതത്തിൽ ഒരു സ്പെഷ്യൽ പേഴ്സൺ ആണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ആദ്യം തന്നോട് ബിഹേവ് ചെയ്തത് എന്നും പക്ഷേ പിന്നീട് അതിൽ നിന്ന് മാറ്റങ്ങൾ മനസ്സിലാവുകയും തന്റെ മേലാധിപത്യം ചെലുത്താൻ തുടങ്ങുകയും ചെയ്തതായി താരം അഭിമുഖത്തിൽ പറഞ്ഞു. വഴക്കിട്ട് വഴക്കിട്ടാൽ എനിക്ക് കയറി ചെല്ലാൻ മറ്റൊരു ഇടം ഇല്ല എന്ന് അവനു തോന്നിയതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തത് എന്ന ഒരു മനോഭാവമാണ് താരം വെച്ച് പുലർത്തുന്നത്.

അതിനു ശേഷം വിവാഹ ആലോചനകൾ വീട്ടുകാരുടെ നിർബന്ധ പ്രകാരവും മേൽനോട്ടത്തിലും നടക്കുന്നുണ്ട് എന്നും പക്ഷേ നല്ല നിർബന്ധങ്ങൾ സമയമെടുത്ത് ആലോചിച്ച് തന്നെ തീരുമാനിക്കുക ചെയ്യുമെന്ന് ഒരു നിലപാടിലേക്ക് താരം എത്തിയിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുപോലെ ബഹുമാനവും സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ഒരു സ്പേസും ഒക്കെയാണ് ഓരോ വിവാഹ ബന്ധത്തിലും ഓരോ പാർട്ണർഷിപ്പിലും താൻ ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നുണ്ട്.

Leave a Reply