You are currently viewing ആദ്യത്തെ അവസരം എളുപ്പത്തിൽ കിട്ടി എന്നിരിക്കാം… പക്ഷേ സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ അങ്ങനെയല്ല, അതിന്……

ആദ്യത്തെ അവസരം എളുപ്പത്തിൽ കിട്ടി എന്നിരിക്കാം… പക്ഷേ സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ അങ്ങനെയല്ല, അതിന്……

ആദ്യത്തെ അവസരം എളുപ്പത്തിൽ കിട്ടി എന്നിരിക്കാം… പക്ഷേ സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ ഹാർഡ് വർക്ക് ചെയ്യണം: സംയുക്ത മേനോൻ

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. ജൂനിയർ സമന്ത എന്നാണ് താരത്തിനെ ആരാധകർ വിളിക്കുന്നത്. മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ.

മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടിവന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. ഏതുഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്. കളരി, ലില്ലി, ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണിപ്പോൾ താരം. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും 2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു.

ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ഉയരേ, അണ്ടർവേൾഡ്, ആണും പെണ്ണും, എറിഡ എങ്ങനെയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. മലയാളത്തിലെയും ഇതരഭാഷകളിൽ നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു. ഏത് വേഷങ്ങളും വളരെ അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ ഓരോന്നും ആരാധകർക്കിടയിൽ താരം സജീവമാവുകയാണ്.

സിനിമാ മേഖലയിൽ താരം സജീവമായി നിൽക്കുന്നത് പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. പൃഥ്വിരാജിന്റെ കൂടെ പുറത്തിറങ്ങിയ കടുവ എന്ന ചിത്രത്തിലും താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. എന്തായാലും ഒന്നിലധികം ഭാഷകളിൽ ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ താരത്തിന്റെതായി പുറത്തു വരാനിരിക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്തായി താരം പങ്കെടുക്കുകയുണ്ടായി. സോഷ്യൽ മീഡിയ ഇടങ്ങളെ സജീവമായി ഉപയോഗിക്കുന്ന താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും വളരെ പെട്ടെന്നാണ് വൈറൽ ആവാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. സിനിമ മേഖലയെക്കുറിച്ചും അവിടെ വർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ആണ് താരം പറയുന്നത്. ആദ്യ അവസരം വളരെ പെട്ടെന്ന് ചിലപ്പോൾ കിട്ടിയേക്കാം.പക്ഷേ ഫീൽഡിൽ നിലയുറപ്പിക്കണമെങ്കിലും ഇവിടെ ഒരു കരിയർ ബിൽഡ് ചെയ്യണമെങ്കിലും ഹാർഡ് വർക്ക് ചെയ്യുക തന്നെ വേണം എന്നാണ് താരം പറയുന്നത്. തീർച്ചയായും തന്റെ ആഗ്രഹത്തിൽ ഉറച്ചു നിൽക്കുകയും അതിനു വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്ന ഒരാൾക്ക് തന്റെ കരിയറിനെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു അവസരം ഉറപ്പായും ലഭിക്കും എന്നും താരം പറയുന്നു.

Leave a Reply