You are currently viewing എനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ അല്ല സിനിമയിലെത്തിയത്… മനസ്സ് തുറന്ന് അനുപമ

എനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ അല്ല സിനിമയിലെത്തിയത്… മനസ്സ് തുറന്ന് അനുപമ

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്. നിറഞ്ഞ കൈയ്യടി ആ സിനിമക്ക് ലഭിക്കുകയും ചെയ്തു.

ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ സിനിമ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ അപ്പോൾ മുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ കഴിയുകയും താരതമ്യം ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു അതുപോലെതന്നെ വാക്കുകളും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചത് എന്ന് തന്നെയാണ് പ്രീതിയുടെയും സോഷ്യൽ മീഡിയ സപ്പോർട്ട്ന്റെയും പ്രധാനകാരണം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വൈറലാകുന്നത്. ആദ്യ സിനിമ തന്നിലേക്ക് കൊണ്ടു വന്ന തന്ന അൽഫോൺസ് പുത്രൻ എന്ന സംവിധായകൻ സ്തുതിക്കുകയാണ് താരം. മനുഷ്യന്റെ കോലത്തിൽ ദൈവം വരുമെന്ന് പറഞ്ഞത് പോലെ തന്റെ ജീവിതത്തിൽ അൽഫോൻസ്‌ ചേട്ടൻ വരികയായിരുന്നു എന്ന താരം പറയുന്നു.

പ്രേമം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിപ്പെടാൻ കഴിഞ്ഞത് സിനിമയിലാണ് കരിയർ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞ ഒരു കാര്യമാണ് എന്ന് താരം പറയുന്നുണ്ട്. അതു പോലെ അതിനുശേഷം താരം ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് റിലേറ്റബിൾ ആയി തോന്നിയത് കൊണ്ടു മാത്രമാണ് സിനിമയിൽ നിലനിൽക്കുന്നത് എന്നും ആണ് താരം പറയുന്നത്. തനിക്ക് കഴിവുള്ളതു കൊണ്ടോ ഞാൻ സുന്ദരി ആയതുകൊണ്ടോ ഒന്നും അല്ല സിനിമയിലെത്തിയത് എന്നാണ് താരം പറയുന്നത്.

തന്റെ കഴിവുകളുടെ 50 ശതമാനം പോലും ഞാൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എന്നും എന്റെ കഴിവുകളെ ചലഞ്ച് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു, ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്നീവ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്.

Leave a Reply