You are currently viewing കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക, അപ്പൊ ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ: വീഡിയോ…

കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക, അപ്പൊ ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ: വീഡിയോ…

കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക, അപ്പൊ ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ: വീഡിയോ

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്.

താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. തുടർന്ന് താരം രാസു മധുരവന്റെ ഗോരിപാളയം എന്ന സിനിമയിൽ നായിക പ്രാധാന്യം ലഭിച്ചു. താരത്തിന്റെ മൂന്നാമത്തെ ചിത്രമായ മൈതാനം സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഒരു ഗ്രാമീണ പെൺകുട്ടിയായി താരം ആ സിനിമയിൽ അഭിനയിച്ചു. സംവിധായകൻ ശീലന്റെ അടുത്ത സംരംഭമായ കണ്ടതും കാണാത്തതും എന്ന സിനിമയിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു

2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. തമിഴ് സിനിമകളിലെ മുൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ആധുനിക കഥാപാത്രം ആയിരുന്നു ഇത്. താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി . പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു .

2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. സീത ഓൺ ഫ്‌ളവേഴ്‌സിൽ താരം ഇപ്പോൾ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനിടയിൽ ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ, ചില പരസ്യങ്ങൾ, ഡാൻസ്- മ്യൂസിക് വീഡിയോ ഡ്രാമകൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ, ഡാൻസ് കവറുകൾ തുടങ്ങിയവയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് ഇനി താരത്തിന്റേ പുതിയ സിനിമ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ പോസ്റ്ററിൽ സ്വാസികയും റോഷനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ഒരുപാട് വിമര്ശങ്ങൾ ഉണ്ടായി. സിനിമയിൽ റിലീസ് ചെയ്തു ഇപ്പോൾ വലിയ പ്രതികരണം പ്രേക്ഷകറിൽ നിന്നും ലഭിക്കുകയും ചെയ്തു. സിനിമയുടെ റിലീസിനു ശേഷം താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം വലിയ റീച്ച് ലഭിച്ചിരുന്നു.

അതിനുശേഷം താരം ഒരുപാട് ഫോട്ടോഷൂട്ടുകളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടു ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ വർക്ക് ഔട്ട് വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കഠിനമായ വർക്ക് ഔട്ടുകൾ ആണ് താരം ചെയ്യുന്നത് എന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അപ്പോൾ ഇതാണല്ലേ സൗന്ദര്യ രഹസ്യം എന്ന് ചോദിച്ചു കൊണ്ട് വളരെ പോസിറ്റീവായി ഒരു പറ്റം പ്രേക്ഷകർ താരത്തിന്റെ വീഡിയോ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply