You are currently viewing ഗജിനി സിനിമയില്‍ പറ്റിക്കപ്പെട്ടു : ദുരനുഭവം പങ്കുവെച്ച് നയൻ‌താര

ഗജിനി സിനിമയില്‍ പറ്റിക്കപ്പെട്ടു : ദുരനുഭവം പങ്കുവെച്ച് നയൻ‌താര

അതിശയിപ്പിക്കുന്ന അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി ഒരുപാട് വർഷക്കാലമായി നിലനിൽക്കുകയാണ് നയൻതാര. താരം മലയാളത്തിലും ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ ആണ് താരം അഭിനയിച്ചു തുടങ്ങിയത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് വ്യാപിക്കുകയും നിറഞ്ഞ കൈയ്യടി ഭാഷകൾക്ക് അതീതമായി താരം നേടുകയും ചെയ്യുകയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ആരാധകർ ഉണ്ടായത്. നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കുന്നതിന് സിനിമകൾ ഓരോന്നും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും എല്ലാ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർക്ക് താരത്തിന് അഭിനയത്തോടൊപ്പം താരത്തിന് സിനിമകളോടും വലിയ താല്പര്യം ഉള്ളത്. പല സിനിമകളും ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ ആവുകയും ചെയ്തിട്ടുണ്ട്. ഓരോ ഭാഷയിലും താരത്തിന്റെ അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. താരം തന്റെ കരിയറിന്റെ തുടക്കകാലത്ത് താരം നാടൻ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

തന്റെ സിനിമ കരിയറിൽ ഒരു തിരിച്ചടി നേരിട്ട സിനിമയായിരുന്നു ഗജിനി. സിനിമയെക്കുറിച്ച് ആരും ഇപ്പോൾ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്. ആ സിനിമയോ സംവിധായകനോ തന്നോട് നീതി കാണിച്ചിട്ടില്ല എന്നാണ് നയന്‍താര പറയുന്നത്. അസിന്‍ കഥയുടെ അവസാനം മരിച്ചുപോകും. നിങ്ങളാണ് നായിക എന്നൊക്കെയാണത്രെ എ ആര്‍ മുരുഗദോസ് തന്നോട് പറഞ്ഞു എന്നും അതോടെ ഞാൻ സമ്മതിച്ചു എന്നും താരം പറഞ്ഞു.

അല്പം അധികം ഗ്ലാമറസ്സായിട്ടാണ് തന്നെ ചിത്രത്തില്‍ കാണിച്ചത്. കഥാപാത്രത്തിന് അതാവശ്യമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്റെ പല ഭാഗങ്ങളും കട്ട് ചെയ്തിരുന്നു. വെറുമൊരു സെക്കന്റ് ഹീറോയിനായി തള്ളപ്പെട്ടു എന്നും സൂര്യ – അസിന്‍ സിനിമ എന്ന നിലയില്‍ തമിഴ്‌നാടിന് പുറത്തും ചിത്രം വന്‍ ആഘോഷമായി എന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ തന്റെ കഥാപാത്രത്തിന് ഒരു ഗ്ലാമര്‍ നായികയുടെ പ്രാധാന്യം മാത്രമേ നല്കപ്പെട്ടുള്ളു എന്നാണ് താരം പറഞ്ഞത്.

ഇനി എ ആര്‍ മുരുഗദോസ് എന്ന സംവിധായകനോടൊപ്പം പ്രവൃത്തിക്കില്ല എന്ന് അന്ന് താരം തീരുമാനിക്കുകയും ചെയ്തിരുന്നു. 2008 ല്‍ ആണ് ഗജിനി എന്ന ചിത്രം റിലീസായത്. അയ്യ എന്ന തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച്, ചന്ദ്രമുഖി എന്ന സിനിമയുടെ വിജയത്തിന് ശേഷം തമിഴില്‍ കത്തി നില്‍ക്കുന്ന നയന്‍താരയ്ക്ക് അതൊരു തിരിച്ചടിയാകുകയായിരുന്നു എന്നതാണ് വാസ്തവം.

Leave a Reply