You are currently viewing സ്റ്റോറി ഇട്ട യാശികാക്ക് പറ്റിയ അമളി!! ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി താരം…

സ്റ്റോറി ഇട്ട യാശികാക്ക് പറ്റിയ അമളി!! ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി താരം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ടെലിവിഷൻ വ്യക്തിത്വവുമാണ് യാഷിക ആനന്ദ്. താരം പ്രധാനമായും തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലുമാണ് പ്രവർത്തിക്കുന്നത്. ന്യൂഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് താരം ജനിച്ചത. താരത്തിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയതിനു ശേഷം നുങ്കമ്പാക്കത്തെ ഷെർവുഡ് ഹാൾ സ്കൂളിൽ താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഇൻസ്റ്റാഗ്രാം മോഡലായ ശേഷമാണ് താരം അഭിനയിക്കാൻ തുടങ്ങിയത്. കവലൈ വേണ്ടം എന്ന സിനിമയിൽ നീന്തൽ പരിശീലകയെ അവതരിപ്പിച്ച കഥാപാത്രമായാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2016ൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലാണ് താരത്തിന്റെ മികച്ച കഥാപാത്രം സംഭവിച്ചത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്.

അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവെച്ചത്. തായ്‌ലൻഡിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ വൈഭവി ഷാൻഡില്യ , ചന്ദ്രിക രവി തുടങ്ങിയ മറ്റ് നടിമാർക്കൊപ്പം വളരെ മികവുള്ള അഭിനയം താരം കാഴ്ചവച്ചു. 2018 ൽ, കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

2021-ൽ, ബെസ്റ്റി എന്ന ചിത്രത്തിന് ലാസ് വെഗാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ 2021 -ൽ താരത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 34 ലക്ഷം ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താമസിയാതെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു മിറർ സെൽഫി ഫോട്ടോ സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു. ഷെൽഫിന്റെ മുന്നിൽ നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് പ്രചരിക്കപ്പെട്ടിരുന്നത്. ഷെൽഫിൽ സെക്സ് ടോയ്‌സ് ഉണ്ട് എന്ന രൂപത്തിൽ വാർത്ത താരം പങ്കുവെച്ച് ഫോട്ടോയെക്കാൾ വേഗത്തിൽ പ്രചരിച്ചു. എന്നാൽ ആ ഫോട്ടോകൾ എഡിറ്റഡ് ആണ് എന്നു പറഞ്ഞ് റിയൽ ഫോട്ടോകൾ താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ഫോട്ടോ ഷോപ്പ് ചെയ്തവർ മുട്ടുമടക്കി എന്ന് തന്നെ ചുരുക്കം. എന്നാലും താരമിപ്പോൾ പങ്കുവച്ച് റിയൽ ഫോട്ടോയും വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply