You are currently viewing അയാൾ അലറുകയാണ്… ഇനിയെങ്കിലും ഇതുപോലെ ഉള്ള വിഡ്ഢികളെ ബിഗ് ബോസ് തെരെഞ്ഞെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു… രൂക്ഷമായി വിമർശിച്ച് ഫറ ശിബ്‌ല

അയാൾ അലറുകയാണ്… ഇനിയെങ്കിലും ഇതുപോലെ ഉള്ള വിഡ്ഢികളെ ബിഗ് ബോസ് തെരെഞ്ഞെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു… രൂക്ഷമായി വിമർശിച്ച് ഫറ ശിബ്‌ല

അയാൾ അലറുകയാണ്… ഇനിയെങ്കിലും ഇതുപോലെ ഉള്ള വിഡ്ഢികളെ ബിഗ് ബോസ് തെരെഞ്ഞെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു… ഫറ ശിബ്‌ല

മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവ അഭിനേത്രിയാണ് ഫറ ഷിബില. 2019 ൽ പുറത്തു വന്ന ആസിഫലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പ്ലസ് സൈസ് നായികയെ ആണ് താരം സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യത്തേതും വൺ ഓഫ് ദി ബെസ്റ്റ് സിനിമയും ആയിരുന്നു കക്ഷി അമ്മിണി പിള്ള. വളരെ മികച്ച രൂപത്തിലാണ് താരം സിനിമയിൽ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും സാധിച്ചത് കൊണ്ട് തന്നെ മികച്ച അവസരങ്ങൾ ഇപ്പോഴും താരത്തെ തേടി വരുന്നുണ്ട്. സെയ്ഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ആ സിനിമയിൽ താരം ചെയ്തത്. ടോവിനോ തോമസ് കല്യാണി പ്രിയദർശൻ കഥ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തു വരുന്ന തല്ലുമാല എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമാണ്.

മിനി ഐ ജി സംവിധാനം ചെയ്യുന്ന ഡിവോസ് എന്ന സിനിമയാണ് ഇനി പുറത്തു വരാനിരിക്കുന്നതിൽ പ്രധാനപ്പെട്ടത്. മികച്ച പ്രേക്ഷകപ്രീതി താരം ആദ്യ സിനിമയിലൂടെ തന്നെ താരം നേടിയെടുത്തത് കൊണ്ട് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ താരത്തിന്റെ പുതിയ സിനിമകളെ കാത്തിരിക്കുന്നത്. ചലച്ചിത്ര അഭിനേത്രി എന്ന രൂപത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാകുകയാണ്. വളരെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത സ്റ്റോറി ആണ് ആരാധകർ ഏറ്റെടുത്തൊരിക്കുന്നത്. കഴിഞ്ഞ ബിഗ്‌ബോസ് താരം ഡോ. റോബിനെ കുറിച്ചാണ് താരം സ്റ്റോറി ആഡ് ചെയ്തിരിക്കുന്നത്. അയാൾ അലറുകയാണ്… ഇനിയെങ്കിലും ഇതുപോലെ ഉള്ള വിഡ്ഢികളെ ബിഗ് ബോസ് തെരെഞ്ഞെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു… എന്നാണ് താരം എഴുതിയിരിക്കുന്നത്. വളരെ പെട്ടന്ന് റോബിൻ ഫാൻസ്‌ സ്റ്റോറി ഏറ്റെടുത്തിരിക്കുന്നു.

ഏത് പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിലും പൊതു ചടങ്കക്കളിൽ ആണെങ്കിലും അലറുന്നതും ഉച്ചത്തിൽ കൂവി വിളിക്കുന്നതും റോബിൻ രാധാകൃഷ്ണന്റെ പതിവായിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്വന്തം എൻഗേജ്മെന്റ് പരിപാടിക്കിടയിലും അദ്ദേഹം അലറി എന്നത് വലിയ തോതിൽ ആണ് വൈറലായത്. കഴിഞ്ഞ ദിവസം ഒരു വനിതാ കോളേജിൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലും ഇതേ സംഭവം തന്നെ ആവർത്തിച്ചതു കൊണ്ടായിരിക്കണം താരം ഇങ്ങനെ ഒരു സ്റ്റോറി അപ്ലോഡ് ചെയ്തത്.

Leave a Reply