You are currently viewing ഗോവയിൽ അവധിയാഘോഷിച്ച് ദേവൂട്ടി… അടിച്ചു പൊളിച്ച് വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം

ഗോവയിൽ അവധിയാഘോഷിച്ച് ദേവൂട്ടി… അടിച്ചു പൊളിച്ച് വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം

ഗോവയിൽ അവധിയാഘോഷിച്ച് ദേവൂട്ടി… വൈറൽ..

മലയാള സിനിമയിലെ യുവ താരമാണ് ദേവിക സഞ്ജയ്. ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ്. ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അവതരിപ്പിച്ചത്. ആദ്യ സിനിമ മികച്ചതാക്കുകയും നിറഞ്ഞ കയ്യടി താരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ആദ്യ വേഷം തന്നെ ആരാധകർ ഏറ്റെടുത്തത് കൊണ്ട് വളരെ വേഗത്തിൽ മറ്റു സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ വന്നു തുടങ്ങി.

കുർബാന എന്ന ചിത്രത്തിൽ ഷെയിൻ നിഗത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുകയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ശേഷം മഞ്ജു വാര്യർ, ജയസൂര്യ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ അഭിനയിച്ച മേരി ആവാസ് സുനോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം താരം ചെയ്തു. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മകൾ എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു റോൾ ആണ് താരം ചെയ്തത്. വളരെ ക്യൂട്ട് ആയ ഒരു കഥാപാത്രം ആയിരുന്നു താരം സിനിമയിൽ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകിയിട്ടുണ്ട്. സിനിമയിൽ വിജയമായതോടെ ഇനി എപ്പോഴാണ് നായിക കഥാപാത്രത്തിൽ താരത്തെ കാണാനാവുക എന്ന കാത്തിരിപ്പിലാണ് ആരാധകർ. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും പ്രേക്ഷക പ്രീതിയിൽ താരത്തിന് മുന്നിലെത്താനായി.

ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെ താരത്തിന്റെ വേഷങ്ങൾ സ്വീകരിക്കുകയും ചെയ്തു. അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയിൽ ഇനിയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരത്തിന് ലഭിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകളും വീഡിയോയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരത്തെ കാണാനാവുന്നത്. ഗോവയിൽ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് എന്നാണ് മനസ്സിലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകളും മറ്റു പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply