You are currently viewing ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് ഞാന്‍ വിളിച്ചത്, അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; വൈറലായി കാവ്യയുടെ വാക്കുകൾ…

ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് ഞാന്‍ വിളിച്ചത്, അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; വൈറലായി കാവ്യയുടെ വാക്കുകൾ…

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളും വളരെ പരിപൂർണ്ണമായ രൂപത്തിലാണ് താരം കൈകാര്യം ചെയ്തത്. ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു.

ഇരുവരും ദാമ്പത്യത്തിലേക്ക് കടന്നത് വലിയ ഇഷ്ടത്തോടു കൂടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളും ഒരുപാട് ട്രാജഡികളും ഉണ്ടായിയെങ്കിലും ഇപ്പോൾ ഇരുവരും വളരെ സമാധാനത്തോടെയാണ് മക്കളോടൊപ്പം ജീവിക്കുന്നത്. ഒരുപാട് വിമർശനങ്ങളും മറ്റും ഉണ്ടായിട്ടുണ്ട് എങ്കിലും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോൾ കാവ്യാമാധവൻ ആദ്യമായി ദിലീപിനെ കണ്ടപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദി പ്രസിഡന്റ് എന്ന ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഒരു ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഒരു ഷൂട്ടിംഗ് സൈറ്റിലേക്ക് ഇന്ദ്രൻ ചേട്ടന്റെ കൂടെ പോകേണ്ടിവന്നു എന്നും വഴിയിൽ വച്ചാണ് ദിലീപേട്ടനെ ആദ്യമായി കാണുന്നത് എന്നും താരം പറയുന്നുണ്ട്.

ആ സമയത്ത് ഞാൻ ദിലീപേട്ടനെ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. ഒരൊറ്റ വിളിയിൽ തന്നെ ദിലീപേട്ടൻ അതിനെ തിരുത്തിയിരുന്നു എന്നും അങ്കിൾ അല്ല മോളെ ചേട്ടൻ എന്ന് ദിലീപേട്ടൻ പറഞ്ഞു തന്നിരുന്നു എന്നും കാവ്യ പറയുന്നുണ്ട് അതിനു ശേഷം ഭൂതക്കണ്ണാടി എന്നാ സെറ്റിൽവെച്ച് തന്നെ കണ്ടപ്പോൾ ദിലീപേട്ടൻ ഹായ് കാവ്യാ എന്ന് പറഞ്ഞതെല്ലാം ഇപ്പോഴും ഓർമ്മയുണ്ട് എന്നും ആ സമയത്ത് ദിലീപേട്ടൻ സ്റ്റാർ ആയിരുന്നു എന്നും കാവ്യാ ഓർക്കുന്നു.

പിന്നീട് ഏതോ ഒരു സിനിമയിൽ നായികയും നായകനും ആയി ഞങ്ങൾ അഭിനയിക്കുന്ന സമയത്ത് ദിലീപേട്ടൻ ആദ്യസമയത്ത് അങ്കിൾ എന്ന മാറ്റി വിളിപ്പിച്ചതിന് കുറിച്ച് പറഞ്ഞിരുന്നു എന്നും അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ. ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെയും അങ്കിള്‍ എന്നു വിളിപ്പിക്കാന്‍ സമ്മതിക്കില്ല എന്നും ദിലീപേട്ടൻ പറഞ്ഞു എന്നും കാവ്യാ പറയുന്നു.

അത്തരത്തിൽ ഒരു അനുഭവവും താരം വെളിപ്പെടുത്തുന്നുണ്ട്.. മീശമാധവനില്‍ അഭിനയിക്കുമ്പോള്‍ സനൂഷയുണ്ട്. സനൂഷ ‘അങ്കിള്‍ ഞാന്‍ പോവുകയാണേ’ എന്നു പറഞ്ഞപ്പോള്‍ സനൂഷയെ അടുത്തു വിളിച്ചു ഇങ്ങു വന്നേ. ഇതു പോലെ അങ്കിള്‍ എന്നു വിളിച്ചൊരാളാണ് ഇപ്പോള്‍ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആര്‍ക്കറിയാം അതുകൊണ്ട് ചേട്ടാന്നു വിളിച്ചാല്‍ മതി എന്നാണ് ദിലീപേട്ടൻ സനുഷയോട് പറഞ്ഞത്. പറഞ്ഞതുപോലെ സനൂഷ ‘മിസ്റ്റര്‍ മരുമകനില്‍’ നായികയായില്ലേ? എന്നും കാവ്യാ ചോദിച്ചു. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.

Leave a Reply