You are currently viewing റിമയും സാനിയയും നന്നായി ഡ്രസ്സ് ചെയ്യുന്നവർ; എന്റെ ഫാഷൻ ഐക്കൺ അയാളാണ്; അഭയ ഹിരൺമയി പറയുന്നു

റിമയും സാനിയയും നന്നായി ഡ്രസ്സ് ചെയ്യുന്നവർ; എന്റെ ഫാഷൻ ഐക്കൺ അയാളാണ്; അഭയ ഹിരൺമയി പറയുന്നു

മലയാള സിനിമാ ഗാന രംഗത്ത് വേറിട്ട ശബ്ദം കൊണ്ടും ശൈലി കൊണ്ടും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ അറിയപ്പെടാൻ കഴിഞ്ഞ ഗായികയാണ് അഭയ ഹിരൻമയി. വളരെ മികച്ച ജനപിന്തുണയും സമിതിയും അംഗീകാരവും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് താരത്തിന്റെ ഗാനാലാപന മികവുകളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.

ഗായികയായും അഭിനയത്രി ആയും അവതാരകയായും മോഡലായും എല്ലാം തന്റെ കരിയർ ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. താരം അതിനിടയിൽ സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള റിലേഷൻഷിപ്പും ബ്രേക്കപ്പും എല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ കോളിളക്കങ്ങൾ ആണ് സൃഷ്ടിച്ചത്. എന്നിരുന്നാൽ തന്നെയും തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളുമായി താരം ഇപ്പോഴും മുന്നോട്ടു പോയി ക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ ഡ്രസ്സിംഗ് സെൻസിനെ കുറിച്ചുള്ള വീക്ഷണങ്ങളാണ് താരം തുറന്നു പറയുന്നത്. ബോളിവുഡ് നടി സോനം കപൂറിന്റെ ഡ്രസിങ്ങൊക്കെ താൻ വളരെയധികം ഇഷ്ടപ്പെടുന്നതാണെന്ന് താരം പറയുന്നു. മലയാളത്തിലേക്ക് വന്നാൽ റിമയും സാനിയയുമാണ് നന്നായി വസ്ത്രം ധരിക്കുന്ന നടിമാരെന്നും എന്നിരുന്നാൽ തന്നെയും ഫാഷൻ ഐക്കണായിട്ട് എനിക്ക്, സോനം കപൂറിന്റെ ഡ്രസിങ് ഒക്കെ വളരെ ഇഷ്ടമാണ് എന്നുമാണ് താരം പറയുന്നത്.

ഡിസൈനർമാരിൽ സഭ്യ സാച്ചി, തരുൺ തഹിലൈനി പോലുള്ളവരൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ് എന്നും മലയാളത്തിലേക്ക് വന്നാൽ റിമ കല്ലിങ്കലും, സാനിയ ഇയ്യപ്പനുമൊക്കെ നന്നായി ഡ്രസ് ചെയ്യുന്നവരാണ്. ഇവരുടെയൊക്കെ നല്ല രസമാണ്. ഇവരുടെ പുതിയ പുതിയ അപ്‌ഡേറ്റ്സ് ഒക്കെ കാണാറുണ്ട്. അവർ എങ്ങനെയാണു അവരുടെ ക്യാരക്ടറും സ്റ്റൈലുമൊക്കെ ക്യാരി ഓവർ ചെയ്യുന്നത് എന്നൊക്കെ ശ്രദ്ധിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

ഡ്രസ്സിങ്ങുകളെല്ലാം കൺവെൻഷനൽ ആണ് എന്നാണ് താരത്തിന്റെ അഭിപ്രായം. അപ്പുറത്തെ വീട്ടിലെ ചേച്ചി സൽവാറിടാൻ തുടങ്ങി അത് കൊണ്ട് നമ്മളും തുടങ്ങി. ആദ്യ കാലത്ത് മാന്യമല്ലാത്ത ഡ്രസായിരുന്നു സൽവാർ. പത്ത് വർഷം കഴിഞ്ഞപ്പോൾ സൽവാർ മാന്യതയുടെ ഡ്രസായി മാറി എന്നും താരം പറഞ്ഞു. വളരെ പണ്ട് മുതലേ സാരി മാന്യമായ വസ്ത്രമാണ്. സാരിക്ക് മുന്നേയുള്ളവർ മുലക്കച്ചയായിരുന്നു കെട്ടിയത് എന്നും താരം പറയുന്നുണ്ട്.

നമ്മുടെ കാലാവസ്ഥ വളരെ ​ഹോട്ടാണ്. മുണ്ടും അടിമുണ്ടും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന തുണിയായിരുന്നു എന്നാണ് താരം പറയുന്നത്. കാലാവസ്ഥക്കനുസരിച്ച് ഉള്ള വസ്ത്രങ്ങളാണ് നമ്മൾ ധരിക്കേണ്ടത് എന്നും നമ്മുടെ കൺഫേർട്ടിന് അനുസരിച്ചുള്ള ഡ്രസ്സ് സ്റ്റൈലുകൾ നമുക്ക് സ്വീകരിക്കാം എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അഭിമുഖം വൈറൽ ആയിട്ടുണ്ട്.

Leave a Reply