You are currently viewing ഭീമൻ രഘുവിന്റെ മസിലിൽ മയങ്ങി സണ്ണി ലിയോൺ.. വീഡിയോ വൈറലാവുന്നു…

ഭീമൻ രഘുവിന്റെ മസിലിൽ മയങ്ങി സണ്ണി ലിയോൺ.. വീഡിയോ വൈറലാവുന്നു…

പുതിയ സിനിമകളുടെയും സീരീസുകളുടെയും എല്ലാം വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. പ്രത്യേകിച്ച് സിനിമകളിലോ സീരിയലുകളിലോ അഭിനയിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളോ ആരാധനാ കഥാപാത്രങ്ങളോ ആണെങ്കിൽ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ അതിനെക്കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും തരംഗമാകാറുള്ളത്.

ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മലയാളികളുടെ എന്നല്ല ലോകത്തുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ഇഷ്ട താരമായ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ മലയാള വെബ്ബ് സീരീസ് ആയ പാൻ ഇന്ത്യൻ സുന്ദരിയുടെ ഒരു ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്.

സീരീസിന്റെ ടീസറിൽ ഭീമൻ രഘുവിനെയും സണ്ണി ലിയോണിനെയും കാണുന്നുണ്ട്. ‘ശരപഞ്ജരം’ എന്ന ചിത്രത്തിൽ ജയൻ കുതിരയെ തടവുമ്പോൾ ഷീല വികാരാവേശത്തോടെ നോക്കി നിൽക്കുന്ന രംഗമാണ് സണ്ണിയും ഭീമൻ രഘുവും പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ തന്നെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

സണ്ണി ലിയോണിനെ ആരാധനയോടെ നോക്കുന്ന മലയാളികൾക്കിടയിൽ വീഡിയോ വളരെ പെട്ടെന്ന് പ്രചരിക്കുകയായിരുന്നു. ഹെെ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് ഈ സീരീസ് പ്രദർശനത്തിന് എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എച്ച് ആർ പ്രൊഡക്ഷസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരിസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷ് കുമാറാണ് എന്ന ശ്രേഷ്ഠതയും വെബ് സീരീസിനുണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല.

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യ സുന്ദരി’ എന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന സീരിസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, സജിത മഠത്തിൽ, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയവരും അണിനിരക്കുന്നു മലയാളികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സീരീസ് എത്തുന്നത് എന്ന കാര്യവും ഒരുപാട് പ്രേക്ഷകരെ ഈ സീരീസിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

Leave a Reply