You are currently viewing സൗന്ദര്യത്തിന്റെ നിറകുടം… ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്.. പുതിയ ഉൽഘാടനത്തിന്റെ ഫോട്ടോസ് കാണാം…

സൗന്ദര്യത്തിന്റെ നിറകുടം… ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്.. പുതിയ ഉൽഘാടനത്തിന്റെ ഫോട്ടോസ് കാണാം…

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്. ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.

മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായി. സിനിമ റിലീസ് ആയതിനു ശേഷം താരത്തിന്റെ അഭിനയ പ്രകടനങ്ങളെ കുറിച്ചുള്ള വായ് തോരാത്ത പ്രശംസകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉൾപ്പെടെ ഒരുപാട് സമയക്കാലം നിലനിന്നിരുന്നു. നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതുകൊണ്ടു തന്നെയാണ് താരത്തെ ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകർ ഉള്ള ഒരു വലിയ സൂപ്പർസ്റ്റാർ എന്ന രൂപത്തിലേക്ക് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. ഭാഷ ഏതാണെങ്കിലും കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുകയും ആഴത്തിൽ അറിഞ്ഞ കഥാപാത്രത്തെ ആവാഹിക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെ പ്രേക്ഷക പിന്തുണയിലും താരം മുന്നിലാണ്. സമീപ കാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത നടിമാരിൽ ഒരാൾ കൂടിയാണ് താരം.

ഇനാ​ഗുറേഷൻ സ്റ്റാ‍ർ എന്നാണ് ട്രോളൻമാർ താരത്തെ വിശേഷിപ്പിക്കുന്നത്. താരം പങ്കെടുക്കുന്ന പൊതു ചടങ്ങുകളും ഉദ്ഘാടന വേദികളും എല്ലാം ജനമാവുകയും സോഷ്യൽ മീഡിയയിടങ്ങളിൽ വലിയ കരഘോഷത്തോടു കൂടി അത്തരത്തിലുള്ള വീഡിയോകൾ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു പേര് തന്നെ താരത്തിന് വരാൻ കാരണം.

ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് കുറ്റ്യാടി നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിലാണ് താരം ഉദ്ഘാടന വേദിയിൽ എത്തിയിരിക്കുന്നത് എന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉദ്ഘാടന വേദിയെയും വീഡിയോയെയും സജീവമാക്കുന്നുണ്ട്.

മാളൂട്ടി ഹെയർസ്റ്റൈലും ജമ്പ്സ്യൂട്ടിലുമായിരുന്നു താരം ഉദ്ഘാടനത്തിന് എത്തിയപ്പോൾ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഇങ്ങനെയൊരു ഹെയർസ്റ്റൈലിൽ താരം ഉദ്‌ഘാടന വേദിയിൽ കണ്ടിട്ടില്ല എന്നും ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്ക് പരീക്ഷിക്കുകയാണ് താരത്തിന്റെ രീതി എന്നും ഒരുപാട് പേരാണ് കമന്റ് ചെയ്തത്. എന്തായാലും കളർഫുൾ ആയി ദീപാവലി കളർ ആക്കിയിരിക്കുകയാണ് താരം.

Leave a Reply