You are currently viewing മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്, എന്റെ ദൗത്യം മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നത് ; ദേവൻ

മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്, എന്റെ ദൗത്യം മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നത് ; ദേവൻ

ദേവൻ എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമാണ്. മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലെ കഥാപാത്രങ്ങളിലൂടെയും കന്നഡ , ഹിന്ദി ഭാഷകളിലെ ഏതാനും ഭാഷാ ചിത്രങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. പിന്നീട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഊഴം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ആരണ്യകം, തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം നായക നടനായി മുന്നേറി.

പതിറ്റാണ്ടുകളായി സിനിമകളിലെ ചെറുപ്പമായ രൂപത്തിന് അദ്ദേഹത്തിന് ആരാധകർ ഒരുപാടാണ്. കഴിഞ്ഞ ദിവസമാണ് താരം ബിജെപി ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് അതിനുശേഷം താരം നൽകിയ അഭിമുഖത്തിൽ താരം സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ബിജെപിയില്‍ എത്തിയത് എന്നാണ് താരം പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മതം, ജാതി ആണ് എന്നും മതങ്ങള്‍ തമ്മില്‍ അടുപ്പിക്കാനുള്ള ശ്രമം ഇവിടത്തെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിക്കുന്നത്. ബി ജെ പിയെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ പലരേയും പഠിപ്പിക്കുന്നത് വളച്ചൊടിച്ച പാഠങ്ങളാണ് എന്നും ഇന്ത്യയെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും ഹിന്ദുത്വത്തെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് നമ്മള്‍ പഠിച്ച് വെച്ചിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചു എന്ന് അദ്ദേഹം പറയുന്നു.

ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട് എന്നും അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ പഠിക്കണം എന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഞാന്‍ ബിജെപിയിലേക്ക് ലയിച്ച സമയത്ത് അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാന്‍ വന്നത്. ആര്‍ക്കും അമിത് ഷാ ഇതുവരെ കൊടി കൈമാറിയിട്ടില്ല. എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം സംസാരത്തിൽ ഉൾപ്പെടുത്തി.

അമിത് ഷായുമായി സംസാരിക്കാന്‍ എനിക്ക് രണ്ട് മിനിറ്റാണ് ലഭിച്ചത് എന്നും ആ രണ്ട് മിനിറ്റില്‍ ഞാന്‍ സംസാരിച്ചത് മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് എന്റെ ദൗത്യം എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതങ്ങള്‍ തമ്മിലുള്ള പാലമാകുക. മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഏതെങ്കിലും മണ്ഡലത്തില്‍ കയറി മത്സരിക്കാനുള്ള താല്‍പര്യത്തോട് കൂടി വന്നവനല്ല ഞാന്‍ എന്നും അദ്ദേഹം പറയുകയുണ്ടായി.

ഉപാധ്യക്ഷന്‍ എന്ന സ്ഥാനം ഏറ്റെടുത്തത് എനിക്കൊരു ദൗത്യമുണ്ട് എന്നും അത് ഇവിടെ മതസൗഹാര്‍ദമുണ്ടാക്കുക എന്നതാണെന്നും അദ്ദേഹം വീണ്ടും വീണ്ടും പറയുന്നുണ്ട്. കൂടാതെ നരേന്ദ്രമോദിയോടുള്ള ആരാധന എന്താണ് എന്ന് പറയാന്‍ ഒരു ഇന്റര്‍വ്യൂ മതിയാകില്ല എന്നും അത്രയും വലുതാണ് എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയങ്ങളിൽ സ്വീകാര്യമാവുകയായിരുന്നു.

Leave a Reply