You are currently viewing “ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ

“ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ

“ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ..

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അസിൻ. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള താരം ജനിച്ചു വളർന്നത് കേരളത്തിലാണ്. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ താരം നടിയാവുന്നതിനു മുൻപ് മോഡലിംഗിനും ബിസിനസ്സിനും വേണ്ടി സമയം മാറ്റി വെച്ചിരുന്നു. അഭിനയം ആരംഭിച്ചപ്പോൾ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളും റിലീസായത്.

പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം പുറത്തിറങ്ങിയത് 2001ലാണ്. താരത്തിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

തമിഴിൽ താരം അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. ഈ ചിത്രത്തിൽ മികച്ച (തമിഴ്) പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് നേടിക്കൊടുത്തു പിന്നീട് അഭിനയിച്ച ഗജിനിഎന്ന തമിഴ് ചിത്രത്തിലും താരത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു. കൂടാതെ ഈ ചിത്രത്തിലൂടെ താരം പലയിടങ്ങളിലും അറിയപ്പെടുകയും ചെയ്തു.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിച്ചു. തുടക്കം മുതൽ തന്നെ മികച്ച പ്രതികരണങ്ങളോടെയാണ് താരത്തിന് ഓരോ സിനിമകളും പ്രേക്ഷകർ സ്വീകരിച്ചത്. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിൽ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം താരം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. എന്തു കൊണ്ടാണ് ഗ്ലാമർ റോളുകൾ നിരസിക്കുന്നത് എന്നാണ് താരത്തോട് അവതാരകൻ ചോദിച്ചത്. ഗ്ലാമർസ് വേഷങ്ങൾ മനപ്പൂർവ്വമാണ് ഉപേക്ഷിക്കുന്നത് എന്നും താൻ ഉദ്ദേശിക്കുന്ന ഗ്ലാമറസ് എന്നത് സ്റ്റൈലാണ്. സ്റ്റൈലും പോസും ആണ് ഗ്ലാമർസ് എന്ന വിശ്വാസമാണ് തനിക്കുള്ളത് എന്നുമാണ് താരം പറയുന്നത്.

അല്ലാതെ മറ്റു ചിലർ നൽകുന്ന ഡെഫിനിഷൻ അല്ല താൻ അതിന് നൽകുന്നത് എന്നും ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ് അതിന് തനിക്ക് താല്പര്യമില്ല എന്നും താരം കൂട്ടിച്ചേർത്തു. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട് താരം സിനിമ അഭിനയം നിർത്തിവെച്ചിട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ നയൻതാരയെ പോലെയോ അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുകളിലോ താരം എത്തേണ്ടതായിരുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply