You are currently viewing ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു; ന​ഗ്മയുടെ പ്രണയങ്ങൾ

ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു; ന​ഗ്മയുടെ പ്രണയങ്ങൾ

ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു; ന​ഗ്മയുടെ പ്രണയങ്ങൾ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും മുൻ നടിയുമാണ് നഗ്മ അരവിന്ദ് മൊറാർജി. 1990 കളിൽ താരം ഒരു ജനപ്രിയ നായികയായിരുന്നു. 1990-ൽ സൽമാൻ ഖാനൊപ്പം ബാഗി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബോളിവുഡിൽ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി , ഭോജ്പുരി സിനിമകളിൽ താരം വേഷങ്ങൾ ചെയ്തു. മനോഹരമായയാണ് താരം ഓരോ വേഷങ്ങളെയും കൈകാര്യം ചെയ്തത്.

ഘരാന മൊഗുഡു, കിംഗ് അങ്കിൾ, സുഹാഗ്, കാതലൻ, ബാഷ, ലാൽ ബാദ്ഷാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളം , കന്നഡ , ബംഗാളി , പഞ്ചാബി മറാഠി , മന്ദാരിൻ/കന്റോണീസ് സിനിമകൾ തുടങ്ങി നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളും സജീവമായ താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ ചില സമയങ്ങളിൽ വൈറലാകാറുണ്ട് എന്നാൽ ഇപ്പോൾ താരത്തിന്റെ പ്രണയങ്ങളെ കുറിച്ചുള്ള വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 48 വയസ്സായിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാറുണ്ട്.

വിവാദമായ ഒരുപാട് പ്രണയങ്ങളിലും താരമകപ്പെട്ടിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി ആയിരുന്നു നടിയുടെ വാർത്തയിൽ ഇടം പിടിച്ച ആദ്യ പ്രണയം. 2000കളുടെ തുടക്കത്തിലെ ഈ പ്രണയം കുറച്ച് കാലത്തിനുള്ളിൽ അവസാനിച്ചു എങ്കിലും ആ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ചിൽ തോൽക്കുമ്പോൾ ന​ഗ്മയെ ആണ് ആരാധകർ പഴിച്ചിരുന്നത്.

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നടി തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ‌ ശ്രദ്ധ നൽകുന്നത്. ആ സമയത്ത് നടൻ ശരത് കുമാറുമായി താരത്തിന് പ്രണയ ബന്ധമെന്ന് അന്ന് ​ഗോസിപ്പ് വന്നിരുന്നു. അന്ന് ശരത് കുമാർ വിവാഹിതനായിരുന്നതു കൊണ്ടു തന്നെ നഗ്നയുമായുള്ള ബന്ധം അറിഞ്ഞ് ഭാര്യ വിവാഹ മോചിതയാവുകയാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ താരം ശരത് കുമാറുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് ഭോജ്പൂരി സിനിമകളിൽ ശ്രദ്ധ നൽകിയ താരം ഭോജ്പൂരി സിനിമകളിലെ സൂപ്പർ സ്റ്റാർ ആയ രവി കിഷനുമായി പ്രണയത്തിലായി. അദ്ദേഹവും വിവാഹിതനായിരുന്നു. പക്ഷേ ഭാര്യ അംഗീകരിച്ചിരുന്നു ഈ ബന്ധം എന്നാണ് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നത്. ഭാര്യ ഇവർക്കിടയിലെ സൗഹൃദം ആസ്വദിച്ചിരുന്നു എന്ന് താരവും വ്യക്തമാക്കിയിരുന്നു. പക്ഷേ പിന്നീട് അവർക്കിടയിലെ സ്നേഹം മനസ്സിലാക്കി താരം പിന്തിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Leave a Reply