You are currently viewing അടുത്ത വർഷം വിവാഹം ഉണ്ടാകും.. കല്യാണം കുറെ പറയുന്നുണ്ട്.. അഞ്ജിത നായർ

അടുത്ത വർഷം വിവാഹം ഉണ്ടാകും.. കല്യാണം കുറെ പറയുന്നുണ്ട്.. അഞ്ജിത നായർ

സമൂഹമാധ്യമങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നവർ ഇന്ന് ഒരുപാട് പേരാണ്. അവർ ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സ്റ്റാർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി തുടങ്ങി പേരുകളിലാണ് അറിയപ്പെട്ടു കൊണ്ടിരിക്കുന്നത്. തന്റെ വ്യക്തി സ്വാതന്ത്ര്യവും കഴിവും സൗന്ദര്യവും ഉപയോഗിച്ചു കൊണ്ടാണ് അവരവരുടെ കയ്യിലുള്ള ഫ്ലാറ്റ്ഫോമുകളെ വളരെ മനോഹരമായും പക്വമായും ബോൾഡായും ഉപയോഗിച്ചു കൊണ്ട് വരുമാനം മേഖലയിലേക്കുള്ള വിശാലമായ വഴിവെട്ടിത്തെളിക്കുകയാണ് പലരും.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ചിതാ നായർ. തന്റെ ആകാര വടിവും സൗന്ദര്യവും ഉള്ള ശരീരം അഴകും പ്രകടിപ്പിച്ചു കൊണ്ടും ഒരുപാട് ആരാധകരെയാണ് താരം യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം ഷോർട്ട് വീഡിയോകളിലൂടെയും നേടിയെടുത്തു കൊണ്ടിരിക്കുന്നത്. ഒട്ടനവധി ആരാധകരാണ് താരത്തെ ഫോളോ ചെയ്യുകയും താരത്തിന്റെ പോസ്റ്റുകൾക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്

ഒരുപാട് വിമർശനങ്ങളും താരത്തിന്റെ പോസ്റ്റുകൾക്ക് വരാറുണ്ട്. ഏതു തരത്തിലാണെങ്കിലും വീഡിയോ വൈറലായാൽ സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനമാണല്ലോ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്ന വരുമാനം നേടുന്ന ഒരു സെലിബ്രേറ്റ് കൂടിയാണ് അഞ്ചിത. പലപ്പോഴായി പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു മുന്നേറാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന് വരുന്ന മെസ്സേജുകളെ കുറിച്ചും അതിനുതാരം എടുക്കുന്ന മറുപടികളെക്കുറിച്ചും അതിനോടുള്ള താരത്തിന് മനോഭാവത്തെക്കുറിച്ചും ഒക്കെയാണ് താരം അഭിമുഖത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. തെറ്റായ ഉദ്ദേശത്തോടെ തനിക്ക് മെസേജ് അയക്കുന്നവരെക്കുറിച്ചും വിവാഹ അഭ്യർത്ഥന നടത്തുന്നവരെക്കുറിച്ചുമൊക്കെ
ആണ് ഇപ്പോൾ താരം തുറന്നു പറയുന്നത്.

കല്യാണം കഴിച്ചോട്ടെ പൊന്നു പോലെ നോക്കാമെന്ന് മെസേജുകൾ വരാറുണ്ട് എന്നും താരം പറയുന്നുണ്ട്. അങ്ങനത്തെ ഒരു പണിയ്ക്കും ഞാനില്ല എന്നും ഒന്നാമത് വിശ്വസിക്കാനാകില്ല ഇമ്മാതിരി കമന്റ്‌സ്. ഒക്കെ ഫേക്ക് ആയിരിക്കും എന്നും താരം പറഞ്ഞു. പിന്നെ ഇപ്പോൾ കല്യാണത്തെ ക്കുറിച്ച് ചിന്തിക്കുന്നതേയില്ല എന്നും അടുത്ത വർഷം ഉണ്ടാകും എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്

25 വയസ് ആകാറായി എന്നും താരം പറയുകയുണ്ടായി. ആരെയും കണ്ടെത്തി വച്ചിട്ടില്ല. ഇഷ്ടം പോലെയുള്ളവർ ചോദിക്കുന്നുണ്ട് എന്നും അമ്മ പറയുന്നത് പെൺകുട്ടികൾ 22-ാം വയസിൽ കല്യാണം കഴിക്കണം എന്നാണെന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും അടുത്തവർഷം താരത്തിന്റെ കല്യാണം ഉണ്ടാകും എന്ന ഒരു സൂചന തന്നെയാണ് ഇതിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കുന്നത്. വിവാഹത്തിനു ശേഷവും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാകുമോ എന്ന് ഒരു ചോദ്യം പ്രേക്ഷകരുടെ മനസ്സിൽ ഇതു കേട്ടപ്പോൾ ഉണ്ടാകാതിരുന്നിട്ടില്ല.

Leave a Reply