You are currently viewing ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കും; റെഡി ആണെങ്കിൽ ആ വേഷം ചെയ്യാം…തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹരിഹരൻ…

ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കും; റെഡി ആണെങ്കിൽ ആ വേഷം ചെയ്യാം…തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹരിഹരൻ…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. താരം പ്രധാനമായും കന്നഡ ഭാഷാ സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. 2012 ലെ മലയാളം സിനിമയായ സിനിമാ കമ്പനിയിൽ അവർ അരങ്ങേറ്റം കുറിച്ചു, കന്നഡ സിനിമാ വ്യവസായത്തിലെ താരത്തിന്റെ ആദ്യ ചിത്രം ലൂസിയ ആയിരുന്നു. നാതിചരാമി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് 66 -ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചു.

കേരളത്തിലെ തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിലാണ് താരം ജനിച്ചത്. താരം വളർന്നത് കർണാടകയിലെ ബാംഗ്ലൂരിലാണ് . അവളുടെ മാതൃഭാഷ തമിഴാണ്. താരം ശിശു ഗൃഹ മോണ്ടിസോറിയിലും ഹൈസ്‌കൂളിലുമാണ് പഠിച്ചത്. ഹൈസ്കൂളിനു ശേഷം താരം ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു ബിസിനസ് മാനേജ്മെന്റ് ബിരുദം നേടുകയും ചെയ്തു. താരം ഭരത നാട്യത്തിലും സമകാലീന നൃത്തത്തിലും പരിശീലനവും നേടിയിട്ടുണ്ട്.

താരം താരത്തിന്റെ മാതൃഭാഷ കൂടാതെ കന്നഡ, മലയാളം, ഹിന്ദി എന്നിവ നന്നായി സംസാരിക്കുകയും തെലുങ്ക് മനസ്സിലാക്കുകയും ചെയ്യുന്നു. ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയും സാംസ്കാരിക ടീമിന്റെ ഭാഗമാകുകയും ചെയ്തപ്പോഴാണ് താരം സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യം കാണിക്കുന്നത്. ഈ താൽപ്പര്യം താരത്തെ തിയേറ്റർ പ്രൊഡക്ഷനുകളിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. താരം നൃത്ത സംവിധായകൻ ഇമ്രാൻ സർദാരിയയുടെ നൃത്ത സംഘത്തിൽ ചേരുകയും ചെയ്തു.

കൂടാതെ കന്നഡ ചലച്ചിത്ര മേഖലയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായും പശ്ചാത്തല നർത്തകിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് വർഷം പശ്ചാത്തല നർത്തകിയായിരുന്ന താരം നിരവധി ഗാനങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മലയാള സിനിമയായ സിനിമാ കമ്പനിയിലൂടെയാണ് താരത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അവർ തെക്കു തെക്കൊരു ദേശത്ത് , കോൾ മീ @ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.

പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ താരം പ്രധാന വേഷത്തിലെത്തി. താരത്തിന്റെ പ്രകടനത്തിന് നല്ല സ്വീകാര്യത ലഭിക്കുകയും 2013 ലെ റെഡിഫിന്റെ ഏറ്റവും ശ്രദ്ധേയമായ കന്നഡ സിനിമ അരങ്ങേറ്റങ്ങളുടെ പട്ടികയിൽ താരം ഇടം നേടുകയും ചെയ്തു. ആ വർഷം തന്നെ താരം മറ്റൊരു കന്നഡ ചിത്രമായ ദ്യാവ്രെയിൽ പ്രത്യക്ഷപ്പെട്ടു. അതിന് നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 2014-ൽ ജേക്കബ് വർഗീസിന്റെ റോഡ് മൂവി സവാരി 2 ലെ ശ്രീനഗര കിറ്റിയുടെ കഥാപാത്രത്തിന്റെ പ്രണയിനിയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ താരം തുറന്നു സംസാരിക്കുകയാണ്. തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താൻ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും അതിന്റെ കാരണവുമാണ് താരം വ്യക്തമാക്കിയത്. കസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.

5 നിർമാതാക്കൾ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കിൽ സിനിമയിലെ വേഷം ചെയ്യാമെന്നും താരത്തിന് ഉപാധി ലഭിക്കുകയായിയുന്നു എന്നാണ് തരാം പറഞ്ഞത്. തന്റെ കാലിൽ ചെരുപ്പുണ്ടെന്നായിരുന്നു താരം അവർക്ക് മറുപടി നൽകി എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ അഭിമുഖം വൈറൽ ആയിരിക്കുകയാണ്.

Leave a Reply