You are currently viewing സംവിധായകന്റെ കൂടെ ആ കിടപ്പറ സീൻ റിഹേഴ്‌സൽ ചെയ്യാൻ ആവശ്യപ്പെട്ടു, അരുതാത്ത ബന്ധത്തിലേക്ക് പോകാൻ നിർബന്ധിച്ചു : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സറീൻ ഖാൻ…

സംവിധായകന്റെ കൂടെ ആ കിടപ്പറ സീൻ റിഹേഴ്‌സൽ ചെയ്യാൻ ആവശ്യപ്പെട്ടു, അരുതാത്ത ബന്ധത്തിലേക്ക് പോകാൻ നിർബന്ധിച്ചു : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സറീൻ ഖാൻ…

സംവിധായകന്റെ കൂടെ ആ കിടപ്പറ സീൻ റിഹേഴ്‌സൽ ചെയ്യാൻ ആവശ്യപ്പെട്ടു, അരുതാത്ത ബന്ധത്തിലേക്ക് പോകാൻ നിർബന്ധിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സറീൻ ഖാൻ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് സരീൻ ഖാൻ. പ്രധാനമായും ഹിന്ദി ചലച്ചിത്ര വ്യവസായത്തിലാണ് താരം പ്രവർത്തിക്കുന്നത്. താരം പഞ്ചാബി, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2010-ൽ ഇതിഹാസ ആക്ഷൻ ചിത്രമായ വീറിൽ രാജകുമാരിയായി അഭിനയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2011 ലെ ബ്ലോക്ക്ബസ്റ്റർ കോമഡി റെഡിയിൽ വളരെ ജനപ്രിയമായ ഐറ്റം നമ്പർ ക്യാരക്ടർ ധീലയിലും താരം പ്രത്യക്ഷപ്പെട്ടു.

2012 ലെ റൊമാന്റിക് കോമഡി ഹൗസ്ഫുൾ 2 ലെ ഒരു ഗ്ലാമറസ് മോഡലിന്റെ റോളിലൂടെ താരത്തിന് കരിയറിൽ വലിയ വഴിത്തിരിവ് ലഭിച്ചു. അത് താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ വരുമാനം നേടിയ റിലീസായി കണക്കാക്കപ്പെടുന്നു. അടുത്ത വർഷം, നാൻ രാജവാഗ പോഗിരേൻ എന്ന ചിത്രത്തിലെ ഐറ്റം നമ്പറായ മാൽഗോവിലൂടെ താരം തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു . 2014 ലെ പഞ്ചാബി ചിത്രമായ ജാട്ട് ജെയിംസ് ബോണ്ടിലെ ഒരു പ്രധാന വേഷത്തിന് ശേഷം , 2015 ലെ ഇറോട്ടിക് ത്രില്ലറിൽ അഭിനയിച്ച താരം ബോളിവുഡിലേക്ക് മടങ്ങുകയും ചെയ്തു.

2019-ൽ, ചാണക്യ എന്ന ആക്ഷൻ ത്രില്ലറിലൂടെ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. അതേ വർഷം, ജിപ്പി ഗ്രെവാളിനൊപ്പം പഞ്ചാബി ചിത്രമായ ദാകയിൽ താരം അഭിനയിച്ചു. അൻഷുമാൻ ഝായ്‌ക്കൊപ്പം ഹം ഭി അകേലേ തും ഭി അകേലെ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോൾ താരം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖം വൈറൽ ആവുകയാണ്. സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗചുകളെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്.

ഒരുപാട് പേർ ലൈംഗിക താൽപര്യത്തിനു വേണ്ടി തന്നെ സമീപിച്ചിട്ടുണ്ട് എന്ന് താരം പറയുന്നുണ്ട്.സിനിമാ മേഖലയിൽ കരിയർ ആരംഭിച്ച ആ സമയത്ത് ഒരു സംവിധായകൻ കിടപ്പറ രംഗത്തിന്റെയും ചുംബന രംഗത്തെയും റിഹേഴ്സൽ ആവശ്യപ്പെട്ട് തന്നെ സമീപിച്ചു എന്ന് താരം പറയുന്നു. അയാൾ ഒരുപാട് പ്രാവശ്യം അത് ആവർത്തിച്ചു പറഞ്ഞു എങ്കിലും ഞാൻ അതിനെ തള്ളി മാറ്റുകയാണ് ചെയ്തത് എന്ന് താരം പറയുകയുണ്ടായി.

മറ്റൊരാളിൽ നിന്ന് സുഹൃത്ത് ബന്ധത്തിന് അപ്പുറത്തേക്ക് ഒരു ബന്ധത്തിലേക്ക് പോകാൻ നിർബന്ധിപ്പിക്കുകയും അതിലൂടെ കരിയറിൽ ഒരുപാട് ഉയർച്ചകൾ വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്ന് താരം പറയുന്നുണ്ട്. അങ്ങനെ ജോലിയിൽ തുടരാൻ തനിക്ക് താല്പര്യം ഇല്ല എന്നും ഇപ്പോൾ തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ താൻ സംതൃപ്തിയുള്ളവളാണ് എന്നും അവരോട് ഞാൻ തിരിച്ചു പറഞ്ഞു എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply