You are currently viewing ഇങ്ങനെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്നായിരുന്നു കമന്റ്; വൈറലായ മുലയൂട്ടല്‍ ചിത്രത്തിന് പിന്നില്‍!, അഞ്ജലി പറയുന്നു..

ഇങ്ങനെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്നായിരുന്നു കമന്റ്; വൈറലായ മുലയൂട്ടല്‍ ചിത്രത്തിന് പിന്നില്‍!, അഞ്ജലി പറയുന്നു..

ഇങ്ങനെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്നായിരുന്നു കമന്റ്; വൈറലായ മുലയൂട്ടല്‍ ചിത്രത്തിന് പിന്നില്‍!, അഞ്ജലി പറയുന്നു

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് അഞ്ജലി നായർ. പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിലാണ് താരം പ്രവർത്തിക്കുന്നത്. 2015 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സജീവസാന്നിധ്യമാണ് താരം.

മോഡലായി കരിയർ തുടങ്ങിയ താരം ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുകയും നൂറിലധികം പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഏതു മേഖലകളിലാണെങ്കിലും അവയെല്ലാം തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷങ്ങളിലും അവതരിക്കാൻ കഴിയും എന്നും താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാൻ സാധിച്ചു.

നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്. ദൃശ്യം എന്ന സിനിമയിലൂടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഒരുപാട് വർദ്ധനവ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. റോഷൻ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരം ഡബ്ബ് ചെയ്യുന്നതിനിടയിൽ കുട്ടിക്ക് മുലയൂട്ടുന്ന തരത്തിലുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയ ഇടങ്ങൾ വൈറലായി പ്രചരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധയെ ആകർഷിച്ച ഫോട്ടോയ്ക്ക് പിന്നിലെ കഥയാണ് താരം ഇപ്പോൾ റെഡ് കാർപെറ്റ് എന്ന ടെലിവിഷൻ പരിപാടിക്കിടെ തുറന്നു പറയുന്നത്. വളരെ കാഷ്വല്‍ ആയിട്ട് ഭര്‍ത്താവ് എടുത്തൊരു ചിത്രമാണത് എന്നാണ് താരം പറഞ്ഞത്.

ഞാന്‍ തമിഴില്‍ നമന്‍ എന്നൊരു സിനിമയില്‍ ജോയിന്‍ ചെയ്തിട്ടുണ്ടായിരുന്നു എന്നും സിനിമ തുടങ്ങി പൂജയൊക്കെ കഴിഞ്ഞ് ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഞാന്‍ ഗര്‍ഭിണി ആണെന്ന വിവരം അറിയുന്നത് എന്നും എനിക്കപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. കാരണം സിനിമയുടെ മുഴുവന്‍ ക്രുവും ഇത് എങ്ങനെ എടുക്കുമെന്നൊക്കെ ഓര്‍ത്ത് വലിയ ടെൻഷനാണ് ഞാൻ അനുഭവിച്ചത് എന്നും താരം പറഞ്ഞു. പക്ഷേ പ്രതീക്ഷകൾക്കെല്ലാം വിപരീതമായി 101% ആക്സെപ്റ്റൻസിയും കെയറിങ്ങുമാണ് അണിയറ പ്രവർത്തകരിൽ നിന്ന് ലഭിച്ചത് എന്നാണ് താരം പറഞ്ഞത്.

സിനിമയിലെ പ്രഗ്നൻസി സീൻ എല്ലാം ഒറിജിനൽ വയറു വച്ച് ചെയ്തു എന്നും അനായാസം ഷൂട്ടിംഗ് കംപ്ലീറ്റ് ചെയ്യാൻ സാധിച്ചു എന്ന് താരം പറഞ്ഞു. അതിനു ശേഷം കൊച്ചിയില്‍ മലയാളം പോര്‍ഷന്‍സ് ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ കുട്ടിയെ ഉറക്കി കിടത്തി ഡബ്ബ് ചെയ്താൽ ഇരുന്നു എങ്കിലും അപ്രതീക്ഷിതമായി കുട്ടി കരഞ്ഞു കൊണ്ട് എണീറ്റു വന്നു എന്നും ആ സമയത്ത് ഡബ്ബ് ചെയ്യുന്നതിനിടയിൽ തന്നെ കുട്ടിക്ക് ഫീഡ് ചെയ്തുകൊണ്ട് ഡബ്ബിങ് പൂർത്തിയാക്കുകയാണ് ചെയ്തത് എന്നുമാണ് താരം പറഞ്ഞത്.

ആ സമയത്തെ ഒരു ഓർമ്മക്ക് വേണ്ടിയാണ് ഫോട്ടോ എടുത്തത് എന്നും അത് പിന്നീട് പോസ്റ്റ് ചെയ്യാൻ തോന്നുകയാണ് ചെയ്തത് എന്നും പറഞ്ഞു. ഒരുപാട് പേർ നെഗറ്റീവായും പോസിറ്റീവായും ഫോട്ടോയെ സമീപിച്ചിരുന്നു. ഇങ്ങനെയൊക്കെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്ന് പലരും നെഗറ്റീവ് ആയി ചോദിച്ചു എങ്കിലും ഒരുപാട് പേർ പോസിറ്റീവ് ആയാണ് അതിനെ കണ്ടത് എന്നത് സന്തോഷകരമായ കാര്യമാണ് എന്ന് താരം പറയുന്നുണ്ട്. എന്തായാലും താരം പങ്കെടുത്ത എപ്പിസോഡ് വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply