You are currently viewing ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ചു താരം… ദീപ തോമസിന്റെ ഫോട്ടോസ് മനം കവരുന്നു….

ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ചു താരം… ദീപ തോമസിന്റെ ഫോട്ടോസ് മനം കവരുന്നു….

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിനിയായ ഒരു ഇന്ത്യൻ മോഡലും നടിയുമാണ് ദീപ തോമസ്. ഒരു മലയാളി അദ്ധ്യാപക കുടുംബത്തിൽ ആണ് താരം ജനിച്ചത്. മോഡലായി തന്റെ കരിയർ ആരംഭിച്ച താരം മലയാളത്തിലെ ജനപ്രിയ വെബ് സീരീസായ റോക്ക് പേപ്പർ സിസ്സർ 2 (കരിക്ക് ഫ്ലിക്) എന്നതിലെ അഭിനയത്തിലൂടെ പ്രശസ്തയായി. 2019-ൽ മലയാളം ചിത്രമായ വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വരുന്നത്.

സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം താരം പൂർത്തിയാക്കി . കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് താരം ബിഎസ്‌സി നഴ്സിംഗ് ബിരുദവും നേടിയിട്ടുണ്ട്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്‌സിംഗ് പഠന കാലത്ത് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് മോഡലിങ്ങിലേക്ക് പ്രവേശിച്ചത്.

താരം മനോരമയും ആലുക്കാസും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച മിസ് മില്ലേനിയം മത്സരത്തിന്റെ അവസാന റൗണ്ടിലെത്തി . പിന്നീട് മിസ് സൗത്ത് ഇന്ത്യ റണ്ണറപ്പായി. മിസ് സൗത്ത് ഇന്ത്യ 2019 ലെ സെക്കൻഡ് റണ്ണർ അപ്പ് അവൾ നേടി, കൂടാതെ മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ എന്നിവയുടെ സബ്‌ടൈറ്റിലുകളും നേടി. സൗന്ദര്യം ഒരു മുതൽക്കൂട്ടായത് കൊണ്ട് അഭിനയ മേഖലയിൽ താരത്തിന് പെട്ടന്ന് തിളങ്ങാൻ കഴിഞ്ഞു.

ശേഷം വനിതാ മാസികയുടെ വിവിധ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തു. ആലുക്കാസ്, ഭീമ, വണ്ടർല, പ്രീതി സിൽക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വാണിജ്യ പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വൈറസ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം വിജയ ബാബു സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോം എന്നാ സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

നൃത്തം, വായന, സിനിമ കാണൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്ര എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട ഹോബികൾ. കുറച്ചുമുമ്പ് പുറത്തിറങ്ങിയ സുലൈഖ മൻസിൽ എന്ന ഫാമിലി സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. നിറഞ്ഞ കൈയ്യടികളുടെയാണ് താരത്തിന്റെ വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. വളരെ മികച്ച ഒരുപാട് ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ താരം സിമ്പിൾ ലുക്കിൽ വളരെ ക്യൂട്ട് ആയി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഏതുതരത്തിലുള്ള ഫോട്ടോകളിലാണെങ്കിലും വളരെ മനോഹരമായി തന്നെയാണ് താരത്തിനെ കാണാൻ സാധിക്കാറുള്ളത്. എന്തായാലും ക്യൂട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകൾ മികച്ച അഭിപ്രായങ്ങളോടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply