You are currently viewing ഒരു സിനിമ മാറ്റി മറിച്ച രണ്ട് ജീവിതങ്ങള്‍: രശ്മികയ്ക്ക് കടുത്ത വിമര്‍ശനം, തൃപ്തിക്ക് ‘നാഷണല്‍ ക്രഷ്’ പദവി

ഒരു സിനിമ മാറ്റി മറിച്ച രണ്ട് ജീവിതങ്ങള്‍: രശ്മികയ്ക്ക് കടുത്ത വിമര്‍ശനം, തൃപ്തിക്ക് ‘നാഷണല്‍ ക്രഷ്’ പദവി

ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെ ചർച്ചചെയ്യപ്പെടുന്ന ബോളിവുഡ് സിനിമയാണ് ആനിമൽ. രൺബീർ കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ ഒരുപാട് പ്രമുഖ താരങ്ങൾ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമ വലിയ രീതിയിൽ ബ്ലോക്ക് ബസ്റ്റർ ആയി പുറത്തുവന്നു. സുനിൽ ഷെട്ടി, ബോബി, രശ്മികാ മന്ദന തുടങ്ങിയവർ ഇതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

ഒരുപാട് പ്രശംസകളും വിമർശനങ്ങളും ഈ സിനിമ നേരിട്ടു എന്നതാണ് യാഥാർത്ഥ്യം. ഈ സിനിമയിൽ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും ഏറ്റവും മികച്ച രീതിയിൽ തന്നെ പുറത്തുവന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു എന്താണ് ഈ സിനിമ ഇത്രയും വിജയം കൈവരിക്കാൻ കാരണം.

ഈ സിനിമയിലെ രണ്ട് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണ് സൊയയും ഗീതാഞ്ജലിയും. ഈ രണ്ടുപേരെയും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച പ്രമുഖ താരങ്ങളാണ് ഒന്ന് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ജന മനസ്സുകൾ കീഴടക്കിയ രശ്മിക മന്ദന. മറ്റൊന്ന് തൃപ്തി ദിമരി. രണ്ടുപേരും അവരുടെ വേഷങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു.

പക്ഷേ ആനിമൽ എന്ന സിനിമയ്ക്ക് ശേഷം രശ്മിക മന്ദന എന്ന നടിയുടെ ഗ്രാഫ് കുത്തനെ താഴോട്ട് പോയി എന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്. കാരണം ഇതിൽ സോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൃപ്തി രശ്മിയെക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് എല്ലാവരുടെയും അഭിപ്രായം.

അതുകൊണ്ടുതന്നെ ഇതുവരെ നാഷണൽ ക്രഷ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന രശ്മിക മന്ദന ഇനിമുതൽ നാഷണൽ ക്രഷ് അല്ല, പകരം ഇനിമുതൽ തൃപ്തിയാണ് നാഷണൽ ക്രഷ് എന്നിവരെയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. കാരണം അത്രയ്ക്ക് മികച്ച രീതിയിൽ തന്റെ വേഷം അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു എന്നതാണ്.

സോഷ്യൽ മീഡിയയിലും തൃപ്തിയുടെ ഗ്രാഫ് കുത്തനെ ഉയർന്നു. അനിമൽ എന്ന സിനിമക്ക് മുമ്പ് വെറും 6 ലക്ഷം ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവർസ് ഉണ്ടായിരുന്ന തൃപ്തി ഇപ്പോൾ 30 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ നേടി എന്നതാണ് മറ്റൊരു വസ്തുത. ഒരൊറ്റ സിനിമ കൊണ്ട് തലവര മാറി എന്ന് തന്നെ പറയാം.

Leave a Reply