You are currently viewing അഭിനയത്തിൽ ഇവരിൽ ആരാണ് പൊളി…?? നിങ്ങളുടെ ഇഷ്ട നായിക പറയു..

അഭിനയത്തിൽ ഇവരിൽ ആരാണ് പൊളി…?? നിങ്ങളുടെ ഇഷ്ട നായിക പറയു..

ഐശ്വര്യ ലക്ഷ്മി അപർണ ബാലമുരളി പാർവതി തിരുവോത്ത് എന്നിവരുടെ ഫോട്ടോകൾ സഹിതം ആരാധകർക്കിടയിൽ ഇപ്പോൾ വലിയ പൊതുപ്രചരിക്കപ്പെടുന്നത് അഭിനയത്തിൽ ഈ നടിമാരിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടം എന്ന ചോദ്യമാണ്. മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഐശ്വര്യ ലക്ഷ്മി. സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് അപർണ ബാലമുരളി. അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.

2017-ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന മലയാള ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് കടന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ ഏറ്റെടുത്തത്. താരം 2014 മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്. ആഷിഖ് അബുവിന്റെ റൊമാന്റിക് ത്രില്ലർ മായാനദിയിൽ നായികയായി. സിനിമ വലിയ വിജയമായി മാറുകയും അഭിനേത്രി എന്ന നിലയിൽ താരത്തിന്റെ വേഷം പ്രശംസ നേടുകയും ചെയ്തു.

2018 ൽ ഫഹദ് ഫാസിലിനൊപ്പം വരത്തനിൽ പ്രത്യക്ഷപ്പെട്ടത് മികച്ച പ്രീതി നേടിയിരുന്നു. തുടർന്ന് ഒരുപാട് സിനിമകളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ജഗമേ തന്ദിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതും പൊന്നിയിൻ സെൽവൻ: ഐ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടിക്കുള്ള അവാർഡ്ലഭിച്ച നടിയാണ് അപർണ ബാലമുരളി. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സിനിമയിൽ അഭിനയിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധന താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് ഭാഷകളിലാണ് താരം ഇതുവരെയും അഭിനയിച്ചിട്ടുള്ളത്.

മലയാളത്തിലും തമിഴിലും മുൻനിര നടൻമാരുടെ കൂടെ താരത്തിന് അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപാട് താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയം ഓരോ സിനിമയിലും പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് വലിയ അംഗീകാരത്തിന് താരം അർഹത നേടിയത്. അത്രയും വൈഭവത്തോടെ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി തിരുവോത്ത് വെള്ളിത്തിരയിലെ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്.

2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

മൂന്നുപേരും ഇപ്പോൾ മലയാളത്തിലും ഇതര ഭാഷകളിലുമായി സജീവമായി സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും പുറത്തുവരുന്ന ഓരോ സിനിമകളും വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സജീവമായി പ്രവർത്തിച്ചു വരുന്ന മൂന്നുപേരുടെയും ഇടയിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ കഴിയുന്നില്ല എന്ന ഒരു അഭിപ്രായക്കാരായിരിക്കും മിക്കവാറും ആരാധകരും. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളും അഭിനയ മികവും മൂന്നു പേരും പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply