You are currently viewing ആ സിനിമ ഉദ്ദേശിച്ച രീതിയിലല്ല എടുത്തത്; പിന്‍മാറാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല; സംയുക്ത

ആ സിനിമ ഉദ്ദേശിച്ച രീതിയിലല്ല എടുത്തത്; പിന്‍മാറാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല; സംയുക്ത

ആ സിനിമ ഉദ്ദേശിച്ച രീതിയിലല്ല എടുത്തത്; പിന്‍മാറാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല; സംയുക്ത

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്.

2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോൾ മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറിയ നടിയാണ് താരം.

കളരി, ലില്ലി, ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ഉയരേ, അണ്ടർവേൾഡ്, ആണും പെണ്ണും, എറിഡ എന്നിങ്ങനെയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണിപ്പോൾ താരം.

സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരുള്ള താരം സജീവമായി ഇടപഴകുന്ന വ്യക്തിയാണ്. ഇപ്പോൾ താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളില്‍ സംഭവിച്ച പിഴവുകളെക്കുറിച്ചും സംസാരിച്ചതാണ് വൈറൽ ആകുന്നത്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിന് എടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചു താരം അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ‘ടീമിലുള്ള കോണ്‍ഫിഡന്‍സാണ് കാര്യം എന്നാണ് താരത്തിന്റെ ഒറ്റവാക്കിലെ അഭിപ്രായം.

ആരോടൊപ്പമാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് അറിയണം എന്നും അത് പ്രാധാന്യമുള്ള കാര്യമാണ് എന്നും സത്യസന്ധമായി പറഞ്ഞാല്‍‌ നമ്മള്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം കംഫര്‍ട്ടബിളായിരിക്കണം എന്നും താരം വ്യക്തമാക്കി. എരിഡ എന്ന സിനിമയെക്കുറിച്ചും താരം പറയുകയുണ്ടായി. ‘ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിന്‍‌വാങ്ങാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ ആയിരുന്നില്ല ഞാന്‍ എന്നും താരം പറഞ്ഞു.

എരിഡ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു, നടന്‍ നാസര്‍, കിഷോര്‍, ഹരീഷ് പേരടി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. 2021 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത് എങ്കിലും ഒരു അഭിനേത്രി എന്ന നിലയിൽ താരത്തിന് മികച്ച അഭിപ്രായംങ്ങളും ഒരുപാട് ആരാധകരെയും ആ സിനിമയിലൂടെ നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply