You are currently viewing മഞ്ഞയിൽ പൊളിയായി അനിഖ സുരേന്ദ്രൻ… ബുട്ടബൊമ്മയുടെ പ്രമോഷൻ ചടങ്ങിൽ തിളങ്ങി താരം…

മഞ്ഞയിൽ പൊളിയായി അനിഖ സുരേന്ദ്രൻ… ബുട്ടബൊമ്മയുടെ പ്രമോഷൻ ചടങ്ങിൽ തിളങ്ങി താരം…

മഞ്ഞയിൽ പൊളിയായി അനിഖ സുരേന്ദ്രൻ… ബുട്ടബൊമ്മയുടെ പ്രമോഷൻ ചടങ്ങിൽ തിളങ്ങി താരം…

മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

2013 ൽ പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു.

അതേ വർഷം തന്നെ ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും വലിയ ശ്രദ്ധയാകർഷിച്ച കഥാപാത്രമായി. അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം.

ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. താരത്തിന്റെ കഥാപാത്രങ്ങൾ വളരെ നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ. ഇപ്പോൾ തന്നെ താരം ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ഇത് വരെയും അവതരിപ്പിച്ചത്.

ചലച്ചിത്ര അഭിനയത്തിനൊപ്പം തന്നെ താരം മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയായ ബുട്ടബൊമ്മയുടെ പ്രമോഷൻ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ താരത്തിന്റെ ലുക്ക് ആണിപ്പോൾ വൈറൽ ആകുന്നത്.

മഞ്ഞ സൽവാറിൽ വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. മോഡേൺ ഡ്രസ്സിലും നാടൻ വേഷങ്ങളിലും ഒരുപാട് ഫോട്ടോഷോട്ടുകൾ താരം ഇതിനോടകം തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയാറുള്ളത്. എന്തായാലും പുതിയ ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ മികച്ച പ്രതികരണങ്ങളോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply