You are currently viewing ഒരു നിമിഷം ഹണി റോസാണെന്ന് തോന്നിപ്പോയി… ഇത് ശരിക്കും ഞെട്ടിച്ചു’; ശീലു എബ്രഹാമിന്റെ വെറൈറ്റി ഫോട്ടോഷൂട്ട്!

ഒരു നിമിഷം ഹണി റോസാണെന്ന് തോന്നിപ്പോയി… ഇത് ശരിക്കും ഞെട്ടിച്ചു’; ശീലു എബ്രഹാമിന്റെ വെറൈറ്റി ഫോട്ടോഷൂട്ട്!

മലയാള സിനിമകളിലൂടെ പ്രിയങ്കരിയായ നടി ആണ് ഷീലു എബ്രഹാം. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുണ്ട്. മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്ന അതു കൊണ്ട് തന്നെ മറ്റു പല സിനിമകളിലും താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

എന്നാൽ ഷീ ടാക്‌സി എന്ന സിനിമയിലൂടെ ആണ് ജനപ്രിയ നടിയായി താരം ഉയരുന്നത്. ഷീ ടാക്സി എന്ന സിനിമയിലെ താരത്തിന് കഥാപാത്രം അത്യുഗ്രൻ ആയി താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.2013 മുതൽ താരം സജീവമായി സിനിമ മേഖലയിൽ നിലകൊള്ളുകയാണ്.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിൽ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഭാവിയിൽ താരത്തിനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഇടക്കിടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചു കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സാരിയിലും അതു പോലുള്ള നാടൻ വേഷങ്ങളിലും എല്ലാം ഇതിനോടകം തന്നെ താരം പങ്കുവെച്ച പല പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമാകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. അടിമുടി മേക്കോവർ നടത്തിയാണ് താരത്തിന്റെ പുതിയ ഫോട്ടോഷോട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയമാകുന്നത്. മോഡണ്‍ വസ്ത്രത്തിൽ അടിമുടി മാറിയാണ് താരത്തിന്റെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. എനിക്ക് പുതിയ എന്തെങ്കിലും പരീക്ഷിക്കണമെന്ന് തോന്നുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരാളെ ആവശ്യമായി വരും… സംവിധായകൻ എബ്രിഡ് ഷൈനിന് നന്ദി…. എന്നാണ് പുതിയ ഫോട്ടോകൾക്കൊപ്പം താരം എഴുതിയിരിക്കുന്നത്.

Leave a Reply