You are currently viewing പ്രിയതമനൊപ്പം അടിച്ചു പൊളിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം അമൃത സുരേഷ്.. ഏറ്റെടുത്ത് ആരാധകർ

പ്രിയതമനൊപ്പം അടിച്ചു പൊളിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം അമൃത സുരേഷ്.. ഏറ്റെടുത്ത് ആരാധകർ

പുതിയ ബീച്ച് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…. ഫോട്ടോകൾ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഗായികയും സംഗീത സംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയുമാണ് അമൃത സുരേഷ്. 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ആലാപന മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ് താരം അറിയപ്പെടുന്നത്. തുടക്കം മുതൽ തന്നെ താരത്തിന്റെ പ്രകടനങ്ങൾ ഓരോന്നും ഗംഭീരമായിരുന്നു. ഗായിക, കമ്പോസർ,റേഡിയോ ജോക്കി, മോഡൽ എന്നീ നിലകളിലെല്ലാം 2007 മുതൽ താരം സജീവമാണ്. പോപ്പ്, ക്ലാസിക്കൽ, നാടൻ, ഗസൽ, ഭജന എന്നിവയാണ് താരം പരിശീലിച്ച സംഗീത വിഭാഗങ്ങൾ.

സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 -ൽ ഒരു സെലിബ്രിറ്റി റേഡിയോ ജോക്കിയായിരുന്നു താരം. 2014-ൽ താരം അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. തുടർന്ന് താരം നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഓരോ സംഗീത ആൽബങ്ങളും വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരുന്നത്.

നടൻ ബാലയുമായിട്ടായിരുന്നു താരത്തിന്റെ ആദ്യവിവാഹം. പക്ഷേ കുടുംബ ജീവിതത്തിൽ താരത്തിന് ശോഭിക്കാൻ സാധിച്ചില്ല. ഒരു മകൾ അദ്ദേഹത്തിൽ താരത്തിന് പിറന്നിട്ടുണ്ട്. രണ്ടായിരത്തി പത്തിൽ വിവാഹിതരായ ഇരുവരും 2019 വിവാഹ മോചനത്തിൽ എത്തുകയാണ് ചെയ്തത്. അതിന് മൂന്നു വർഷത്തിനു ശേഷം ഇപ്പോൾ സംഗീത സംവിധായകനായ ഗോപിസുന്ദർമായുള്ള താരത്തിന്റെ വിവാഹം നടന്നിരിക്കുകയാണ്. അതിനുശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി.

ഒരുപാട് വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാം രണ്ടാമത് വിവാഹം കഴിച്ചതിന്റെ വിഷയത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഗോപി സുന്ദർ ആദ്യ ഭാര്യക്ക് ശേഷം ഒരു ലിവിങ് ടുഗത റിലേഷൻഷിപ്പിൽ ആയിരുന്നു. അതും വേണ്ടെന്ന് വെച്ചാണ് അമൃത സുരേഷിനെ വിവാഹം കഴിച്ചിരിക്കുന്നത് എന്നതും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടു. വളരെ മോശപ്പെട്ട രൂപത്തിലുള്ള വിമർശനങ്ങൾ താരത്തിന് ഈ വിഷയത്തിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്.

പക്ഷേ താരം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം പുതിയ ബീച്ച് ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് ബ്ലൂ ഔട്ട് വളരെ ഹോട്ടൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ഓരോ വിശേഷങ്ങളും പ്രേക്ഷകരുടെയും വലിയ സ്വാധീനവും ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് ഓരോ പോസ്റ്റു വൈറൽ ആകുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്.

Leave a Reply