You are currently viewing റേ -പ്പ് സീൻ ഷൂട്ട് ചെയ്തത് വളരെ ബുദ്ധിമുട്ടിയാണ്… നേരിലെ അനുഭവം തുറന്നു പറഞ്ഞു അനശ്വര രാജൻ

റേ -പ്പ് സീൻ ഷൂട്ട് ചെയ്തത് വളരെ ബുദ്ധിമുട്ടിയാണ്… നേരിലെ അനുഭവം തുറന്നു പറഞ്ഞു അനശ്വര രാജൻ

നിലവിൽ മലയാള സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് അനശ്വര രാജൻ. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് അഭിനയമികവു കൊണ്ട് സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ നായിക വേഷത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഓരോ സിനിമ കഴിയുമ്പോഴും താരത്തിനോടുള്ള ആരാധകരുടേയും സംവിധായകരുടെയും പ്രതീക്ഷ വർധിച്ചുവരികയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം 2017 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിച്ചു വരുകയാണ്. അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടു എന്നാണ് ആരാധകർ പറയുന്നത്.

ഈ അടുത്ത് പുറത്തിറങ്ങിയ താരത്തിന്റെ പുതിയ സിനിമയുടെ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലായി നമുക്ക് കാണാൻ സാധിക്കുന്നത്. മൈക്ക് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് ആ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനശ്വരരാജൻ ആയിരുന്നു.. സാറ എന്ന കഥാപാത്രം മൈക്ക് ആയി മാറുന്ന കഥയാണ് മൈക്കിലൂടെ ആരാധകരുടെ മുമ്പിലേക്ക് എത്തിയത്.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോൾ നേര് എന്ന സിനിമയിലും വളരെ മികച്ച ഒരു കഥാപാത്രമാണ് താരം ചെയ്തത്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ് നേരെ എന്ന സിനിമക്ക് വേണ്ടി റേപ്പ് സീനിൽ അഭിനയിച്ചതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

വളരെ ബുദ്ധിമുട്ടാണ് ആ സീൻ ഷൂട്ട് ചെയ്തത് എന്നാണ് താരം പറയുന്നത്. ഷൂട്ട് ചെയ്യുമ്പോഴും ഞാൻ മനസ്സുകൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു എന്നും എന്റെ സമ്മതമില്ലാതെ ഒരാൾ എന്റെ ദേഹത്ത് തുടങ്ങുകയാണ് അങ്ങനെ ഒരു സീനാണ് ഞാൻ അഭിനയിക്കാൻ പോകുന്നത് എന്നത് എന്റെ മനസ്സിനെ ഞാൻ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോഴും എല്ലാവരും എന്നെ കംഫർട്ട് ആക്കാൻ നോക്കി എങ്കിലും വളരെ ബുദ്ധിമുട്ടിയാണ് ആ സീൻ ഷൂട്ട് ചെയ്തത് എന്നാണ് താരം പറഞ്ഞത്. പെട്ടെന്ന് വാക്കുകൾ വൈറലാവുകയും ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply