You are currently viewing നന്ദിനി തമ്പുരാട്ടിയായി ഒരുങ്ങി കേരളത്തിന്റെ ഐശ്വര്യ റായ്… അമൃതയുടെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

നന്ദിനി തമ്പുരാട്ടിയായി ഒരുങ്ങി കേരളത്തിന്റെ ഐശ്വര്യ റായ്… അമൃതയുടെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

അമൃത സജു ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ്. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നവരാണ്. കേരളത്തിലെ ഇടുക്കിയിലെ തൊടുപുഴയിൽ ഒരു ഇടത്തരം ഹിന്ദു കുടുംബത്തിലാണ് താരം ജനിച്ചത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അമൃത ഇപ്പോൾ പെരുമ്പാവൂരിലെ ജയ് ഭാരത് ആർട്സ് & സയൻസ് കോളേജിൽ ബിരുദം നേടി.

2020-ൽ പിക്കാസോ എന്ന മലയാളം ചിത്രത്തിലൂടെയാണ് അമൃത സജു അഭിനയ രംഗത്തേക്ക് വന്നത്. ഐശ്വര്യ റായിയോടുള്ള രൂപസാദൃശ്യമാണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും മറ്റും താരം പങ്കെടുക്കുകയും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ പേരും എത്തിയതും ഐശ്വര്യ റായിയോടുള്ള രൂപ സാദൃശ്യം തന്നെയാണ്. ഐശ്വര്യ റായി അഭിനയിച്ച് അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളെ റീ ക്രിയേറ്റ് ചെയ്യുന്നതിലും താരത്തിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് tiktok വീഡിയോയിലൂടെയും മറ്റും ഒട്ടനവധി ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്.

കുറച്ച് മുമ്പ് റിലീസ് ആയ പൊന്നിയൻ സെൽവൻ ഭാഗം ഒന്നിലും രണ്ടിലും ഐശ്വര്യ റായി അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രമാണ് നന്ദിനി തമ്പുരാട്ടി. ഇപ്പോൾ നന്ദിനി തമ്പുരാട്ടിയായി ഒരുങ്ങിയിരിക്കുകയാണ് താരം. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ അതേ കഥാപാത്രമായി തന്നെ താരത്തെ കാണാൻ കഴിയുന്നു എന്നത് ശ്രദ്ധേയം ആവുകയാണ്.

Leave a Reply