മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ബൈജു എന്ന് പൊതുവെ അറിയപ്പെടുന്ന ബൈജു സന്തോഷ് കുമാർ. 1981-ൽ മണിയൻ പിള്ള അധവ മണിയൻ പിള്ള എന്ന ചിത്രത്തിലെ ബാലതാരമായാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. അതിനു ശേഷം അദ്ദേഹം 300 ലധികം സിനിമകളിൽ അഭിനയിച്ചു. 1981 -ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അധവ മണിയൻ പിള്ള എന്ന സിനിമയിൽ തന്റെ പത്താം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹം കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളും ചെയ്തിട്ടുണ്ട്.
രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയറിലെ വഴിത്തിരിവ് ലഭിച്ചത്. എന്റെ മെഴുതിരി അത്താഴങ്ങളിൽ സ്റ്റീഫൻ അച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിരൂപക പ്രശംസ നേടിയിരുന്നു. 2019ൽ ആസിഫ് അലി , ബിജു മേനോൻ എന്നിവർക്കൊപ്പം നാദിർഷയുടെ മേരാ നാം ഷാജിയിൽ പ്രധാന വേഷം ചെയ്തു. ഒരുപാട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സജീവമാണ്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്. ഏത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലും പക്വതയോടെയും താരം കൈകാര്യം ചെയ്തു. അതുകൊണ്ടു തന്നെയാണ് പല വേഷങ്ങളും താരത്തിനെ അല്ലാതെ മറ്റൊരാളെ മലയാളി പ്രേക്ഷകർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തത്. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് താരത്തിന്റെ കരിയർ ഇതിനോടകം കടന്നു പോയത്.

ഇപ്പോൾ ആനന്ദം പരമാനന്ദം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം ഒരുപാട് പൊതുവേദികളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നുണ്ട്. അതിൽ ബിഹൈൻഡ് വുഡ്സ് എന്ന ഓൺലൈൻ ചാനലിൽ നൽകിയ ഒരു അഭിമുഖത്തിനിടെ ഉണ്ടായ രസകരമായ ഒരു സംഭവമാണ് വൈറലാകുന്നത്. അവതാരക ബൈജു ചേട്ടാ എന്ന് വിളിക്കുന്നതാണോ ഇഷ്ടം എന്ന് പറഞ്ഞതിനുശേഷം കണ്ടാൽ എന്റെ അച്ഛന്റെ പ്രായം തോന്നും എന്ന് ഒരു വാക്ക് പറയുകയുണ്ടായി.

അപ്പോൾ തന്റെ വയസ്സ് പറയുകയാണെങ്കിൽ ഞാൻ നിന്റെ അച്ഛന്റെ പ്രായം ഉള്ള ആളാണോ എന്ന് പറയാം എന്ന രസകരവും എന്ന ചിന്തിപ്പിക്കുന്നതുമായ ഒരു സംസാരമാണ് പിന്നീട് ഉണ്ടായത്. അവതാരക സ്വന്തം പ്രായം പറയാൻ മടിച്ചു എങ്കിലും താര അതിൽ നിന്ന് വിട്ടുനിൽക്കാത്തതു കൊണ്ടും അതിന് വെറുതെ വിടാൻ തീരുമാനിക്കാത്തത് കൊണ്ടും അവസാനം അവതാരക തന്റെ പ്രായം 25 ആണ് എന്ന് പറയുകയാണ് ഉണ്ടായത് അപ്പോൾ ഓക്കേ എങ്ങനെയാണെങ്കിൽ നിന്റെ അച്ഛന്റെ പ്രായം എനിക്ക് വരും എന്നും അദ്ദേഹം പറയുന്നുണ്ട്.

അപ്പോഴാണ് അവതാരക വീണടത്തു നിന്ന് എഴുന്നേൽക്കാൻ വേണ്ടി പറഞ്ഞത് ഞാൻ ഇപ്പോൾ എന്റെ അച്ഛന്റെ പ്രായം ഉണ്ട് എന്ന് പറഞ്ഞത് ശരിയായില്ലേ എന്നും പറഞ്ഞത് അപ്പോൾ വീണിടം വിദ്യയാകുന്ന അദ്ദേഹം അതിനൊരു കിടിലൻ മറുപടിയും നൽകുന്നുണ്ട്. എന്നോട് ഒരുപാട് വിഡ്ഢിത്തമുള്ള ചോദ്യങ്ങൾ താൻ ചോദിച്ചുവെങ്കിലും അതിനെല്ലാം സംയമനത്തോടെ ഉത്തരം നൽകിയത് തനിക്ക് എന്റെ മകളുടെ പ്രായമായതു കൊണ്ടാണ് എന്നും ആണ് അദ്ദേഹത്തിന്റെ മറുപടി ഉണ്ടായത്. എന്തായാലും അഭിമുഖത്തിന്റെ ചെറിയ ഒരു ഭാഗം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായത്.