ഞാൻ നേരിട്ടത് കൂട്ട ആക്രമമാണ്… ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു… ലക്ഷ്മി പ്രിയ
മലയാള സിനിമകളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു നടിയാണ് ലക്ഷ്മി പ്രിയ. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയ താരം പിന്നീട് മലയാളം ടെലിവിഷൻ ഷോകളിലേക്കും മലയാള സിനിമയിലേക്കും കടന്നു വരികയായിരുന്നു. ചെറുപ്പം മുതലേ അഭിനയത്തോടായിരുന്നു താരത്തിന് പ്രിയം എങ്കിലും പ്രശസ്ത മലയാള സംഗീത സംവിധായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനായ ജയേഷുമായുള്ള വിവാഹത്തിന് ശേഷമാണ് താരം മലയാള സിനിമയിലേക്ക് വന്നത്.

ഏകദേശം 80 മലയാളം സിനിമകളുടെ ഭാഗമായി താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ചതിൽ കൂടുതലും ഹാസ്യ വേഷങ്ങളിൽ ആയിരുന്നു. അതിൽ നിന്ന് തന്നെ താരത്തിന്റെ വൈഭവം മനസ്സിലാക്കാവുന്നതാണ്. താരത്തിന്റെ ഭർത്തൃ പിതാവ് സിനിമയിൽ താരത്തെ പിന്തുണക്കുകയും പ്രമുഖ സംവിധായകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അതിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏത് വേഷവും വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു അഭിനേത്രിയെയാണ്.

2005 മുതൽ സജീവമായി മലയാള സിനിമാ മേഖലയിൽ ടെലിവിഷൻ രംഗത്തും നിലനിൽക്കുന്ന താരം ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ സിനിമകൾ കൈകാര്യം ചെയ്യുകയും നിറഞ്ഞ കയ്യടിയോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സിനിമാ രംഗത്ത് താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ ഷോകളിലും സീരിയൽ പരമ്പരകളിലും തുടർച്ചയായി താരം അഭിനയിക്കാറുണ്ട്. അതുകൊണ്ടു തന്നെ എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കയ്യിലെടുക്കാൻ താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്.

ഓരോ സിനിമകളിലൂടെയും താരത്തിന് നിരവധി ആരാധകരെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയ മികവു കൊണ്ട് തന്നെയാണ്. ഓരോ ഇടങ്ങളിലും താരത്തിന് പ്രത്യേകം ആരാധകരുടെ കൂട്ടവും ഉണ്ട്. ഏത് തരം വേഷമാണെങ്കിലും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. ഏഷ്യാനെറ്റിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മലയാളത്തിലും പ്രീമിയർ ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ മൂന്നാം റണ്ണറപ്പായി താരം പങ്കെടുത്തു.

ദിൽഷ പ്രസന്നനെ ആണ് ബിഗ് ബോസിന്റെ ഇപ്രാവശ്യത്തെ സീസണിൽ വിജയിയായി പ്രഖ്യാപിച്ചത്. ഇപ്പോൾ താരം ബിഗ് ബോസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. മറ്റാരെക്കാളും കൂടുതൽ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത് ഞാനായിരുന്നു എന്നും എന്നെ ടാർഗറ്റ് ചെയ്തിരുന്നു എന്നുമാണ് താരം തുറന്നു പറയുന്നത്. അതുപോലെ തന്നെ ദിൽഷ അല്ലായിരുന്നുവെങ്കിൽ ഞാനായിരുന്നു വിജയി എന്ന് താരം ആ സമയത്ത് പറഞ്ഞതിനെക്കുറിച്ചും താരം ഇപ്പോൾ പറയുന്നുണ്ട്.

അത് ഈ ഒരു ആക്രമണ സ്വഭാവത്തെ എല്ലാം അതിജീവിച്ചു 100 ദിവസം അവിടെ പൂർത്തീകരിച്ചതിന്റെ പേരിലാണ് ഞാൻ അത് പറഞ്ഞത് എന്നാണ് താരം വിശദീകരിക്കുന്നത്. ബിഗ്ബോസിൽ പങ്കെടുക്കാൻ പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ലക്ഷ്യം 100 ദിവസം പൂർത്തിയാക്കുക എന്നത് മാത്രമായിരുന്നു എന്നും അതിനിടയിൽ ഒരുപാട് കടമ്പകൾ ഞാൻ കടന്നു ഇന്ന് തനിക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടുമാണ് അങ്ങനെ താരം സംസാരിച്ചിരുന്നത് എന്ന് മനസ്സിലാക്കാം.