You are currently viewing ഫിറ്റ്‌നെസ്സ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തി സൗന്ദര്യം കൊണ്ട് ആരാധകരെ പുളകം കൊള്ളിച്ച് ഹണി റോസ്…

ഫിറ്റ്‌നെസ്സ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തി സൗന്ദര്യം കൊണ്ട് ആരാധകരെ പുളകം കൊള്ളിച്ച് ഹണി റോസ്…

സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഹണി റോസ്. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2005 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ജ്വലിച്ചു നിൽക്കുന്നു. താരത്തിന് ഇപ്പോഴും അവസരങ്ങൾ ഏറെയാണ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ഒന്നര പതിറ്റാണ്ടായി താരം സിനിമ മേഖലയിൽ ശോഭിച്ചു നിൽക്കുന്നു.

2005 ൽ ജെ പല്ലിശേരി എഴുതി പ്രശസ്ത സംവിധായകൻ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ബോയ്ഫ്രണ്ട് ൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2007 ൽ മുതൽ കനവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. ആലയം ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.

പിന്നീട് താരം തുടർച്ചയായി തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചെയ്തു. 2012 ൽ അനൂപ് മേനോൻ എഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം കേരളമൊട്ടാകെ കൂടുതൽ അറിയപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിലും സാരി ഉടുത്ത ശാലീന സുന്ദരിയായും താരം ഫോട്ടോകളിൽ കാണപ്പെടാറുണ്ട്. ഏത് വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സാരി ഉടുത്ത ശാലീന സുന്ദരിയായി താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാരിയിൽ താരത്തെ കാണാൻ പ്രത്യേക ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ കോഴിക്കോട് ഏറ്റവും വലിയ FITNESS CENTRE ആയ KAIZEN FITNESS CLUB കക്കട്ടിൽ താരം ഉദ്ഘാടനം ചെയ്തിരിക്കുകയാണ് അതിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നുണ്ട്. റിസപ്ഷനിൽ പങ്കെടുത്ത വീഡിയോയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് പോസ്റ്റുകൾ വൈറൽ ആയിട്ടുള്ളത്.

Leave a Reply