You are currently viewing ചാൻസിന് വേണ്ടിയാണ് ഇങ്ങനെ ഡ്രസ്സ്‌ ചെയ്യുന്നതെന്ന് പറയുന്നവർക്ക് കിടിലൻ മറുപടി കൊടുത്ത് സാനിയ ഇയ്യപ്പൻ

ചാൻസിന് വേണ്ടിയാണ് ഇങ്ങനെ ഡ്രസ്സ്‌ ചെയ്യുന്നതെന്ന് പറയുന്നവർക്ക് കിടിലൻ മറുപടി കൊടുത്ത് സാനിയ ഇയ്യപ്പൻ

ചാൻസിന് വേണ്ടിയാണ് ഇങ്ങനെ ഡ്രസ്സ്‌ ചെയ്യുന്നതെന്ന് പറയുന്നവർക്ക് കിടിലൻ മറുപടി കൊടുത്ത് സാനിയ ഇയ്യപ്പൻ

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതോടൊപ്പം മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു.

ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ താരം കയ്യടി നേടാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയാണ് സാറ്റർഡേ നൈറ്റ്സ്‌.

സിനിമയുടെ പ്രമോഷന് ഭാഗമായി താരം പങ്കെടുത്ത ഒരു പരിപാടിയിൽ ചോദിച്ച ഒരു ചോദ്യവും അതിന് താരം നൽകിയ മറുപടിയും ആണിപ്പോൾ വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിന് സോഷ്യൽ മീഡിയ വിമര്ശിക്കുന്നതിനെ കുറിച്ചാണ് അവതരിക ചോദിച്ചത്. താരം ഇതാണ് എനിക്ക് ഇഷ്ടമുള്ള വസ്ത്രം എന്നും എനിക്കും എന്റെ മാതാ പിതാക്കൾക്കും ഇതിനൊരു കുഴപ്പവും ഇല്ല എന്നും താരം പറയുന്നു. അതോടൊപ്പം എന്റെ പണം കൂടുതൽ ചിലവഴിക്കുന്നത് തന്നെ വസ്ത്രങ്ങൾക്ക് വേണ്ടിയാണ് എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply