You are currently viewing ഇത്രേം കുറഞ്ഞ സമയത്തിന് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് ; അമല ഷാജിക്കെതിരെ നടൻ…

ഇത്രേം കുറഞ്ഞ സമയത്തിന് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് ; അമല ഷാജിക്കെതിരെ നടൻ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് മേഖലയിലൂടെ കഴിവ് തെളിയിക്കുകയും പ്രശസ്തി നേടുകയും ചെയ്തവരുണ്ട്. കൂട്ടത്തിൽ അറിയപ്പെടുന്ന ഒരു നടിയും യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അമല ഷാജി. ഇപ്പോൾ താരത്തിനെതിരെ തമിഴ് നാടൻ പിരിയൻ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ പ്രമോഷനു വേണ്ടി 30 സെക്കന്‍ഡ് വിഡീയോ ചെയ്യുന്നതിന് അമല രണ്ട് ലക്ഷം രൂപ ചോദിച്ചുവെന്നും അവരുടെ ആവശ്യം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നുമാണ് നാടൻ പറയുന്നത്.

പിരിയൻ നായകനായി എത്തി സംവിധാനം ചെയ്യുന്ന അരണം എന്ന സിനിമയുടെ പത്ര സമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയാറില്ല എന്നും എവിടെ തൊട്ടാലും പൈസയാണ് എന്നും പറഞ്ഞു കൊണ്ടാണ് നാടൻ വിഷയം പറഞ്ഞു തുടങ്ങിയത്. കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ് എന്നാണ് താരം പറഞ്ഞത്.

എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചപ്പോൾ 30 സെക്കൻഡ് റീല്‍സ് സർ എന്ന് പറഞ്ഞു എന്നും 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു എന്നും ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു എന്നുമാണ് താരം പറഞ്ഞത്. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി എന്നും അത് കേട്ട് എന്റെ തലകറങ്ങിപ്പോയി എന്നും ഞാൻ പോലും ഫ്ലൈറ്റിൽ പോകാറില്ല എന്നും താരം പറഞ്ഞു.

ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിക്കുന്നത് എന്നും ഇൻസ്റ്റഗ്രാം അല്ല ലോകം എന്നും എത്രയോ നല്ല സിനിമാ മാസികകളിൽ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത് എന്നും താരം പറഞ്ഞു. ഒരു കല പ്രേക്ഷകരിലേക്കെത്തിക്കാൻ എന്തുമാത്രം പോരാടണമെന്ന് ഇപ്പോൾ മനസ്സിലായി എന്നും താരം കൂട്ടിച്ചേർത്തു.

ഒരു നല്ല സിനിമ സംവിധാനം ചെയ്യാനായി എന്ന വിശ്വാസം എനിക്കുണ്ട് എന്നും ഇതൊരു നല്ല എഴുത്തുകാരന്റെ കഥയാണ്. നല്ല കഥയാണ് ഈ സിനിമയുടേത്. ഈ സിനിമയുടെ ആദ്യ പകുതി കണ്ട ശേഷം രണ്ടാം പകുതി ഇങ്ങനെയായിരിക്കും എന്ന് കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകാം. അതിന്റെ തിരക്കഥ അത്രയ്ക്കു ശക്തമാണ് എന്നും താരം പറഞ്ഞു. എന്തായാലും വാർത്താ സമ്മേളനത്തിൽ നാടൻ സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.

Leave a Reply