You are currently viewing മലയാളത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹവും ബഹുമാനവും തമിഴിലും തെലുങ്കിലും നിന്ന് കിട്ടും; സംയുക്തയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

മലയാളത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹവും ബഹുമാനവും തമിഴിലും തെലുങ്കിലും നിന്ന് കിട്ടും; സംയുക്തയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

മലയാളത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹവും ബഹുമാനവും തമിഴിലും തെലുങ്കിലും നിന്ന് കിട്ടും; സംയുക്തയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടിവന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും 2018ല് പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു. ഇപ്പോൾ താരം അഭിനയിച്ച ഭൂമറാഗ് എന്ന സിനിമയുടെ പ്രമോഷനിൽ താരം പങ്കെടുക്കാത്തത് കൊണ്ട് വലിയതോതിൽ വിമർശനങ്ങളാണ് താരത്തിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ഇപ്പോൾ വൈറലാവുകയും ട്രെൻഡിങ് ആവുകയും ചെയ്യുന്നുണ്ട് ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. തമിഴ് തെലുങ്ക് മലയാളം സിനിമ ഇൻഡസ്ട്രികൾ തമ്മിലുള്ള വ്യത്യാസങ്ങളാണ് താരം കൂടുതലായി ഫോക്കസ് ചെയ്ത് സംസാരിക്കുന്നത്. തമിഴ് തെലുങ്ക് ഭാഷകളിൽ അവരും നമുക്ക് തരുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണ് എന്നും മലയാളികൾ അങ്ങനെയല്ല എന്നും തുറന്നടിക്കുകയാണ് താരം.

തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല എന്നും പലപ്പോഴും ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ പോലും നമുക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് തോന്നും എന്നും താരം പറഞ്ഞിരിക്കുന്നു. ആദ്യമൊക്കെ ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്‌റൂ ഉണ്ടാവില്ല എന്നും ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു എന്നും ഇത് ശരിയല്ല എന്ന് പറയാന്‍തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു.

സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലെക്കോഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട ബേസിക്കായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു എന്നും അത് പറ്റില്ല എന്നുമാണ് താരം അടിവരയിടുന്നത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത് എന്നും മറിച്ച്‌ വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്‌പേസിലെ ബേസിക് കാര്യമാണ്.
എന്നുമാണ് താരം പറയുന്നത്.

ആദ്യ സിനിമയ്ക്ക് എനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല എന്നും അവര്‍ അതിനെക്കുറിച്ച്‌ എന്നോട് ചോദിച്ചതു പോലുമില്ല എന്നും തുടക്കക്കാരോട് അങ്ങനെയാണ് എന്നും അവര്‍ക്ക് പലപ്പോഴും അവസരം കൊടുക്കല്‍ മാത്രമായാണ് എല്ലാവരും കാണുന്നത് എന്നും താരം പറയുന്നുണ്ട്. മലയാളത്തില്‍ ഇങ്ങനെ ലഭിക്കുബോള്‍ തെലുങ്കും തമിഴും അങ്ങനെയല്ല എന്നും അവിടെയുള്ളവര്‍ നമ്മളെ അംഗീകരിക്കാനും ആവശ്യമായ സഹായം ചെയ്യാനും തയ്യാറാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply