മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടനും നിർമ്മാതാവുമാണ് അജു വർഗീസ്. 2010-ൽ തന്റെ കോളേജ് സഹപാഠിയായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഒരു ദശാബ്ദത്തിലേറെ നീണ്ട കരിയറിൽ താരം 125-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ധ്യാൻ ശ്രീനിവാസൻ , നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം എന്നിവരോടൊപ്പം ഫന്റാസ്റ്റിക് ഫിലിംസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇപ്പോൾ താരം.

മലർവാടി ആർട്‌സ് ക്ലബ്ബിനു ശേഷം തട്ടത്തിന് മറയത് എന്ന സിനിമയിൽ താരം പ്രധാന വേഷത്തിൽ അഭിനയിച്ചു. അതിനിടയിൽ, മുതിർന്ന സംവിധായകൻ ജോഷിയുടെയും മായാമോഹിനിയുടെയും സെവൻസ് ന്റെ ഭാഗമായി താരമുണ്ടായിരുന്നു. അതിനു ശേഷം ഒരു വടക്കൻ സെൽഫി , കിളി പോയി , സക്കറിയയുടെ ഗർഭിണികൾ, ഓം ശാന്തി ഓശാന , പുണ്യാളൻ അഗർബത്തീസ് , വെള്ളിമൂങ്ങ , ഓർമയുണ്ടോ ഈ മുഖം , കുഞ്ഞിരാമയണം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു .
ടു കൺഡ്രീസ് , അടി കപ്യാരെ കൂട്ടമണി , ഒപ്പം, കോടതി സമക്ഷം ബാലൻ വക്കീൽ, ലവ് ആക്ഷൻ ഡ്രാമ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ താരം ബോഡി ഷൈമിങ്ങിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ബോഡി ഷെയ്മിംഗ് ഒരു തെറ്റാണെന്ന് ഞാന്‍ 2 വര്‍ഷമായിട്ടേ അറിഞ്ഞിട്ടുള്ളു എന്നാണ് താരം പറയുന്നത്. ചെറുപ്പം തൊട്ടേ ഹൈറ്റിനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
പക്ഷേ ഞാൻ അത് ഫൺ ആയിട്ടേ കണ്ടിരുന്നുള്ളു എന്നാണ് താരം പറയുന്നത്. നാല്‍പതുകളിലേക്ക് അടുക്കുന്നവര്‍ ഒരു പ്രത്യേക ജനറേഷന്റെ ഭാഗമായി പോയി എന്നും ഞങ്ങള്‍ ന്യൂജെനും അല്ല, പഴയ തലമുറയും അല്ല. വല്ലാത്ത അവസ്ഥയാണ് എന്നാണ് താരം പറഞ്ഞത്. വീട്ടില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കള്‍ പഴയ തലമുറയാണ്. അവര്‍ക്ക് എന്ത് പൊളിട്ടിക്കല്‍ കറക്‌ട്നെസ് എന്നും താരം പറയുകയുണ്ടായി.

അച്ഛന്റെയും അമ്മയുടെയും അടുത്ത് നമ്മള്‍ പഴയ തലമുറ. പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാല്‍ നമ്മള്‍ പുതിയ തലമുറയാണ്. അവിടെ നമ്മള്‍ അഭിനയിച്ചു തുടങ്ങുകയാണ് എന്നും താരം കൂട്ടിചേർത്തു. ബോഡി ഷൈമിങ് ചെറുപ്പം മുതൽ ഹൈറ്റിന്റെ കാര്യത്തിൽ ഞാൻ കേൾക്കുന്നുണ്ട് പക്ഷെ എനിക്ക് അതൊരിക്കലും തമാശക്കപ്പുറം തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്ന് ആരാധകർ സ്വീകരിച്ചിട്ടുണ്ട്.