You are currently viewing ഇടിയും തൊഴിയും കൊണ്ട് ആറു ദിവസമായപ്പോള്‍ ശരീരം മുഴുവന്‍ നീരു വെച്ചു, തലകറങ്ങി വീണു; തുറന്നു പറഞ്ഞ് രാധിക…

ഇടിയും തൊഴിയും കൊണ്ട് ആറു ദിവസമായപ്പോള്‍ ശരീരം മുഴുവന്‍ നീരു വെച്ചു, തലകറങ്ങി വീണു; തുറന്നു പറഞ്ഞ് രാധിക…

ഇടിയും തൊഴിയും കൊണ്ട് ആറു ദിവസമായപ്പോള്‍ ശരീരം മുഴുവന്‍ നീരു വെച്ചു, തലകറങ്ങി വീണു; തുറന്നു പറഞ്ഞ് രാധിക…

പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധിക. 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന മലയാളം ചിത്രത്തിലെ റസിയയെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. സംവിധായകൻ ലാൽ ജോസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയയാവുകയായിരുന്നു. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ പ്രവർത്തിച്ച് നിറഞ്ഞ കയ്യടിയും താരം നേടി.

ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു.

കുറച്ചു വർഷങ്ങളായി താരം അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു എങ്കിലും ഇപ്പോൾ മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം വൈറലാകുകയാണ്. താരത്തിന്റെ ഫോട്ടോകൾക്കും ആരാധകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. ആയിഷയിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ എല്ലാം വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

ഇപ്പോൾ താരം തന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകൾ ആയ ക്ലാസ്സ്‌മേറ്റ്സ്, ഇൻ ഗോസ്റ്റ് ഹൌസ് എന്നിവ ഷൂട്ട് ചെയ്യുന്ന സമയങ്ങളിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞതാണ് വാർത്ത പ്രാധാന്യം നേടുന്നത്. ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിംഗ് 65 ദിവസത്തോളം ഉണ്ടായിരുന്നു എന്നും എല്ലാവരും ഒരേ വൈബിലുള്ള ആള്‍ക്കാരയതിനാല്‍ ഓരോ ദിവസവും രസകരമായിരുന്നു എന്നും താരം പറഞ്ഞു. പക്ഷേ ഒരു ദിവസം ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും തനിക്ക് നല്ല പനിയായിരുന്നു എന്നും അത് മറച്ചു വെച്ചുകൊണ്ട് ഞാൻ അഭിനയിച്ചു എന്നും താരം പറയുന്നുണ്ട്.

ലൈബ്രറി സീക്വന്‍സാണ് ചിത്രീകരിച്ചു കൊണ്ടിരുന്നതിനിടയിൽ താനും നരേനുമുള്ള സീനില്‍ ഞാൻ പെട്ടെന്ന് തലകറങ്ങി വീണു എന്നും തന്നെയും എടുത്ത് എല്ലാവരും കൂടി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു എന്നും താരം പറഞ്ഞു. മൂന്ന് ദിവസം വിശ്രമിച്ച ശേഷമാണ് സെറ്റിലേക്ക് തിരിച്ചു വന്നത് എന്നാണ് താരം പറയുന്നത്. ഇതു പോലെ തന്നെ ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താരം പറയുന്നുണ്ട്.

ഗോസ്റ്റ് ഹൗസ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ തനിക്കൊരു ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു. എന്നാല്‍ ക്യാമറ ചെയ്തിരുന്ന വേണു ചേട്ടന്‍ ‘ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട, കുഞ്ഞ് തന്നെ ചെയ്തോളും’ എന്ന് പറഞ്ഞു. എനിക്ക് അതിന്റെ റിസ്‌ക് ഫാക്ടേഴ്സ് ഒന്നും അപ്പോള്‍ അറിയില്ലായിരുന്നു എന്നും ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാതാവുകയും ശരീരം മുഴുവന്‍ നീരുവക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്. അന്ന് ഒരാഴ്ച്ച വീട്ടിൽ പോയി റസ്റ്റ്‌ എടുക്കുകയാണ് ചെയ്തത് എന്നും താരം പറയുന്നുണ്ട്. വാക്കുകൾ വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ വൈറൽ ആയതു.

Leave a Reply