You are currently viewing ആ സിനിമയ്ക്ക് വേണ്ടി മെലിഞ്ഞു, സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു; വിന്‍സി അലോഷ്യസ്

ആ സിനിമയ്ക്ക് വേണ്ടി മെലിഞ്ഞു, സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു; വിന്‍സി അലോഷ്യസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിൽ നിന്നും ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു.

വികൃതി എന്ന സിനിമയുടെ മുൻപ് ഒരു സിനിമയുടെ പേരില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സിനിമ എന്നു പറയുന്നത് എപ്പോഴും പ്രവാചനാതീതമാണെന്നും ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെവരെ ബാധിക്കുമെന്നും ആണ് താരം പറയുന്നത്. ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു എന്നും അതിന് വേണ്ടി ഞാൻ പരിശ്രമിച്ചു എന്നും താരം പറഞ്ഞു.

പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങി തുടങ്ങി എന്നും എന്നാൽ പിന്നീട് സംഭവിച്ചത് ജീവിതത്തിന്റെ സമനില പോലും തെറ്റിക്കുന്നതായി എന്നും താരം പറഞ്ഞു. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറയുകയാനുണ്ടായത് എന്നാണ് താരം പറഞ്ഞത്. താൻ മുറിയടച്ചിരുന്ന് കരഞ്ഞു എന്ന് താരം പറയുന്നുണ്ട്.

കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതു കൊണ്ട് തടി തിരികെ പിടിക്കാന്‍ തുടങ്ങി എന്നും ഡിപ്രഷനും ആങ്‌സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും ശരിയാകുന്നില്ല എന്നും താരം പറഞ്ഞു. അങ്ങനെ ആണ് വികൃതി എന്നാ സിനിമ വരുന്നത് എന്നും അതിലൂടെയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നും താരം പറഞ്ഞു. വളരെ പെട്ടന്നു തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply