മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

ഓരോ സിനിമകളിലും താരം വളരെ മികച്ച രൂപത്തിൽ അഭിനയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തു. ഒന്നിനൊന്നു മികച്ച രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.
ഇപ്പോൾ താരത്തിന്റെ ഒരു പോസ്റ്റിനു താഴെ വന്ന മോശപ്പെട്ട കമന്റുകളും താരം അതിനു നൽകിയ മറുപടിയും ആണ് വൈറലായി കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോക്ക് താഴെയാണ് മോശപ്പെട്ട കമന്റുകൾ ചിലർ രേഖപ്പെടുത്തിയിട്ടുള്ളത്. “ആ അഹാന കൃഷ്ണയുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയേ. അതിൽ പുച്ഛം, അഹങ്കാരം എന്നിവ ഗ്രാമിലോ കിലോയിലോ ആരെങ്കിലും കണ്ടോ?” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് തുടർന്ന് മറ്റൊരാളും ഇതേ അർത്ഥത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
“അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം. ആ ഭാവം മാറ്റി ഒരൽപം വിനയം നോട്ടത്തിലും ഭാവത്തിലും വരുത്തിയാൽ സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ തോന്നും” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. സാധാരണയായി ഒരു ഹേറ്റേഴ്സ് ഒന്നും അധികം ഇല്ലാത്ത താരമാണ് അഹാന. അഥവാ എന്തെങ്കിലും തരത്തിലുള്ള മോശപ്പെട്ട കമന്റുകളോ മറ്റോ വരികയാണെങ്കിൽ അതിനെ അതിന്റേതായ ഗൗരവത്തിൽ തന്നെ അവഗണിക്കുകയാണ് താരം സാധാരണയായി ചെയ്യാറുള്ളത്.

പക്ഷേ ഇപ്പോൾ താരം തക്ക മറുപടിയാണ് നൽകിയിട്ടുള്ളത്. വളരെ പെട്ടെന്ന് പല നടിമാരും ഇത്തരത്തിലുള്ള മോശം കമന്റുകൾക്ക് മറുപടി നൽകാറുണ്ട് പക്ഷേ കുറച്ചു വൈകിയാണെങ്കിലും കുറിക്കു കൊള്ളുന്ന ഒരു മറുപടി തന്നെയാണ് താരവും നൽകിയത്. ‘അതിൽ കുറച്ചുള്ള ആസ്വാദനം മതി’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു സ്മൈലിയും ചേർത്താണ് താരം ഈ പ്രതികരണം അറിയിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ കമന്റുകളും അതിന് നൽകിയ മറുപടിയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയായിരുന്നു.