You are currently viewing ശരീരം മുഴുവൻ ടാറ്റൂ മയം.. ടിക് ടോക് സുന്ദരി വിഷ് റാത്തോടിന്റെ ഡാൻസ് വീഡിയോസ് ശ്രദ്ധ നേടുന്നു

ശരീരം മുഴുവൻ ടാറ്റൂ മയം.. ടിക് ടോക് സുന്ദരി വിഷ് റാത്തോടിന്റെ ഡാൻസ് വീഡിയോസ് ശ്രദ്ധ നേടുന്നു

ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള പ്രശസ്ത ടിക് ടോക് സ്റ്റാറും മോഡലുമാണ് വിഷ് റാത്തോഡ്. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയാണ് താരം. വളരെ പെട്ടെന്ന് ടിക്ടോക്കിൽ പ്രശസ്ത ആവാനും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അറിയപ്പെടുന്ന സ്റ്റാർ ആവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. കോളേജ് പഠനത്തിന് ആവശ്യമായ തുക കയ്യിൽ ഇല്ലാത്തതു കൊണ്ട് പണം ഉണ്ടാക്കാൻ വേണ്ടിയാണ് മോഡലിംഗ് രംഗത്തേക്ക് താരം എത്തുന്നത്. ആദ്യ സമയത്ത് താരം മോഡലിംഗ് ഇവന്റുകളിൽ പങ്കെടുക്കാൻ തുടങ്ങി.

അതിനുശേഷം താരം ടിക് ടോക്കിൽ ലിപ്-സിങ്കിംഗ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. തുടർന്ന് താരത്തിന്റെ അതുല്യമായ രൂപത്തിനും ഭാവത്തിനും നല്ല പ്രതികരണം ലഭിക്കുകയും സോഷ്യൽ മീഡിയയിൽ വലിയ ആരാധകരെ നേടുകയും ചെയ്തു. അങ്ങനെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിന് വിജയിക്കാനായി. സാധാരണയായി താരം താരത്തിന്റെ ഫാഷനബിൾ വസ്ത്രങ്ങളും മോഡലിംഗ് ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുണ്ട്.

കൂടാതെ താരം ചെയ്ത ടാറ്റൂകൾക്കും ഒരുപാട് ആരാധകരുണ്ടായി. അതിലൂടെയെല്ലാം വലിയ ജനപിന്തുണ താരത്തിന് വളരെ പെട്ടെന്ന് നേടാൻ കഴിഞ്ഞു. നിരവധി ടിക് ടോക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഔദ്യോഗിക TikTok പ്രൊഫൈലിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 129k ഫോളോവേഴ്‌സും ഉണ്ട്. പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെയാണ്.

താരത്തിന്റെ മനോഹരമായ നൃത്ത ച്ചുവടുകളാലും ഉല്ലാസകരമായ ഡബ്മാഷ് വീഡിയോകളാലും താരം ദശലക്ഷക്കണക്കിന് ആരാധകരെ നേടിയിട്ടുണ്ട്. ടിക് ടോക്കിലെ വിജയത്തിന്റെ സഹായത്തോടെ താരത്തിന് ഒരു ഗാനത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും ആദ്യ ഗാനത്തിലൂടെ നിറഞ്ഞ കയ്യടി താരം സ്വന്തമാക്കുകയും ചെയ്തു. അതിനു ശേഷം ഒരുപാട് വീഡിയോകൾ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം മോഡലിംഗ് മാറ്റി എന്ന രൂപത്തിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത് കാരണം താരത്തിന്റെ ആദ്യ ശമ്പളം 5,500 രൂപയായിരുന്നു എങ്കിലും ഇന്ന് താരം പ്രതിമാസം 1 മുതൽ 2 ലക്ഷം വരെ സമ്പാദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒട്ടനവധി ആരാധകരും ഉണ്ട്.

താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും പതിവു പോലെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോട് കൂടി സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply