You are currently viewing കമ്പിത്തിരിയും മത്താപ്പുമായി ഞാന്‍ ആഘോഷിക്കുന്നു’: ഗോപി സുന്ദര്‍-അമൃത വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ ശ്രദ്ധ നേടി അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

കമ്പിത്തിരിയും മത്താപ്പുമായി ഞാന്‍ ആഘോഷിക്കുന്നു’: ഗോപി സുന്ദര്‍-അമൃത വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ ശ്രദ്ധ നേടി അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു, ജെയിംസ് & ആലീസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി താരം പാടിയ ഗാനങ്ങൾ വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. കോയിക്കോട് പാട്ട് മലബാർ മേഖലയിൽ വലിയ തരംഗമുണ്ടാക്കി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഭാവിയിൽ ഒരുപാട് വർക്കുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം അലങ്കാര ദ്വീപങ്ങൾക്ക് നടുവിൽ വളരെ സന്തോഷവതിയായി നിൽക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ലാത്തിരികളും പൂത്തിരികളും കൊണ്ട് ജീവിതം ആഘോഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും ആണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. ഗോപി സുന്ദർ അമൃത വേർപിരിയലിനെ സംബന്ധിച്ചുള്ള അഭിമുഖങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുള്ള സന്തോഷം പങ്കുവെക്കുന്ന പോസ്റ്റാണോ ഇത് എന്ന് പലരും സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട് എന്ന് ചുരുക്കം.

Leave a Reply