You are currently viewing ഡേറ്റിങ് ആപ്പുകളെ അനുകൂലിച്ച് താരം.. അതിലൂടെ കല്യാണം കഴിച്ച ഫ്രണ്ട്‌സ് വരെ എനിക്കുണ്ട്… അഭിമുഖം വൈറൽ

ഡേറ്റിങ് ആപ്പുകളെ അനുകൂലിച്ച് താരം.. അതിലൂടെ കല്യാണം കഴിച്ച ഫ്രണ്ട്‌സ് വരെ എനിക്കുണ്ട്… അഭിമുഖം വൈറൽ

മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുന്ന തരത്തിൽ മികവുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത അഭിനേത്രിയാണ് ഗൗരി കിഷൻ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഏത് കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെയുണ്ട്.

2018ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചിത്രമായ ’96 എന്ന ചിത്രത്തിൽ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് താരമായിരുന്നു. താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രം തന്നെ വളരെ മികച്ച സിനിമയുടെ ഒരു നായികയുടെ ചെറുപ്പക്കാരനായ താരത്തിന് കരിയറിലെ വലിയ ഉയർച്ചയിലേക്കുള്ള നിദാനം ആയിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തു.

2019 അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മാർഗ്ഗംകളി ആയിരുന്നു. ഇതേ വർഷം ഹായ് ഹലോ കാദൽ എന്ന ഹ്രസ്വ ചിത്രത്തിലും താരം അഭിനയിച്ചു. മാസ്റ്റർ, കർണൻ എന്നീ സിനിമകളിലെ താരത്തിനെ പ്രകടനവും മികച്ചതായിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ അനായാസം അവതരിപ്പിക്കാനും കയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് വിജയങ്ങൾ നേടി. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രിപ്പിൾ മേജറിൽ ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താരം ബിരുദം നേടിയിട്ടുണ്ട്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മാർഗ്ഗംകളി, അനുഗ്രഹീതൻ ആന്റണി എന്നീ രണ്ടു സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ അഭിനയ പ്രകടനങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഡേറ്റിംഗ് ആപ്പുകളെ അനുകൂലിച്ചു കൊണ്ട് താരം സംസാരിച്ച വാക്കുകളാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. എന്റെ പല സുഹൃത്തുക്കൾക്കും ഡേറ്റിംഗ് ആപ്പുകൾ വഴി കല്യാണം ശരിയായിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ ഈ അടുത്ത് ഞാൻ കണ്ടുമുട്ടിയപ്പോൾ അവൾ ഏഴ് വർഷത്തോളമായി ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടും സിംഗിൾ ആയി തന്നെ ഇരുന്നിരുന്നു പക്ഷേ ഇപ്പോൾ ഒരു ഡേറ്റിംഗ് ആപ്പ് വഴി ഈ മെയ്ഡ് ഫോർ ഈച്ച് അദർ ആയി ഒരാളെ കണ്ടെത്താൻ സാധിച്ചു എന്ന് താരം പറയുന്നു. ഇങ്ങനെയുള്ള ഉദാഹരണങ്ങൾ നോക്കുമ്പോൾ ഒരിക്കലും ഒറ്റയടിക്ക് ഡേറ്റിംഗ് ആപ്പുകളെ വിമർശിക്കാൻ കഴിയില്ല എന്നാണ്.

Leave a Reply