You are currently viewing ലാലേട്ടൻ കുടിച്ച ഗ്ലാസിൽ തന്നെ തനിക്കും കുടിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് ! തുറന്നു പറഞ്ഞു സ്വാസിക

ലാലേട്ടൻ കുടിച്ച ഗ്ലാസിൽ തന്നെ തനിക്കും കുടിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് ! തുറന്നു പറഞ്ഞു സ്വാസിക

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്. താരം അഭിനയിച്ച ചതുരം, കുമാരി എന്നീ രണ്ട് സിനിമകളും വിജയമായിരുന്നു.

വലിയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് രണ്ട് സിനിമകളിലും താരത്തിന് ചെയ്യാൻ അവസരം ലഭിച്ചത് എന്നത് താരം തന്നെ ഭാഗ്യമായി പലയിടത്തും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ സമയത്ത് താരത്തിന്റെ അഭിമുഖങ്ങളും പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്ന തരത്തിൽ വൈറൽ ആവുകയായിരുന്നു.

ടെലിവിഷൻ മേഖലയിലും സിനിമാ രംഗത്തും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ താരത്തിന് ഇതിനുമുമ്പും പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരത്തിന് ഒരുപോലെ ആരാധകരെ നേടാനും മികച്ച അഭിനയങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു.

ഗോരിപാളയം, മൈതാനം, പാണ്ഡുവം എന്നീ സിനിമകളെല്ലാം താരത്തിന് മികച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞു. മഴവിൽ മനോരമയിലെ ദത്തുപുത്രി, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത, എന്നീ വേഷങ്ങൾ മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ഇതിനെല്ലാമൊപ്പം ചില പരസ്യങ്ങൾ, ഡാൻസ്- മ്യൂസിക് വീഡിയോ ഡ്രാമകൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ, ഡാൻസ് കവറുകൾ തുടങ്ങിയവയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇതിനിടയിൽ താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ വൈറലായിട്ടുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ താര രാജാവ് മോഹൻലാലിനെ കുറിച്ചും മോഹൻലാലിനോടുള്ള താരത്തിന്റെ ആദരവിനെ കുറിച്ചും ഉള്ള ഒരു പ്രസ്താവനയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇട്ടിമാണിയിൽ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്‍ കുടിച്ച കപ്പില്‍ മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞു എന്നും അതാണ് ഭാഗ്യം എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. മോഹൻ ലാലിനോപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതും വലിയ ഭാഗ്യമയാണ് താരം കാണുന്നത്.

Leave a Reply