You are currently viewing ‘എന്നെപോലെ വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ! ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്..’ ഏറ്റെടുത്ത് ആരാധകർ

‘എന്നെപോലെ വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ! ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്..’ ഏറ്റെടുത്ത് ആരാധകർ

‘എന്നെപോലെ വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ! ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്..’ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിരഞ്ജന അനൂപ്. 2015 മുതൽ ഇതുവരെയും സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുകയാണ്. ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം വിജയങ്ങളായ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷം വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത്.

തുടക്കം മുതൽ ഇന്നുവരെയും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഓരോന്നും മലയാള മനസ്സുകളിൽ താരം ഇപ്പോഴും ചിര പ്രതിഷ്ഠ നേടിയിരിക്കുന്നത്. അത്രത്തോളം മികവിലും ആഴത്തിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.

ബിടെക് എന്ന സിനിമയിൽ താരം അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വേഷമായിരുന്നു. പുത്തൻ പണം, ഗൂഢാലോചന, കല വിപ്ലവം പ്രണയം, ബിടെക്, c/o സൈറാ ബാനു, ചതുർമുഖം തുടങ്ങിയവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. വളരെ മനോഹരമായ താരമോ ഓരോ ദേശങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ ഇനിയും കാണാൻ കഴിയും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്ത മേഖലകളിൽ പ്രാവീണ്യം നേടിയ താരമാണ് നിരഞ്ജന. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകരും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാരുണ്ട്.

താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന സ്റ്റൈലിഷ് ഫോട്ടോകളും അതിന് താരം നൽകിയ ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റോഡിൽ നിന്ന് വായിനോക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ? വല്ലപ്പോഴും..”, എന്ന് കുറിച്ചു കൊണ്ടാണ് താരം ഫോട്ടോസ് പോസ്റ്റ് ചെയ്തത്. വളരെ രസകരമായ കമന്റുകൾ ചെയ്തു കൊണ്ട് പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply