You are currently viewing അണ്ടർവെയർ അധോലോകവുമായി മുകേഷ് – ഇതാണ് പ്രമുഖ നടിമാർ ധരിക്കുന്നത് എന്ന് കണ്ടുപിടിത്തം

അണ്ടർവെയർ അധോലോകവുമായി മുകേഷ് – ഇതാണ് പ്രമുഖ നടിമാർ ധരിക്കുന്നത് എന്ന് കണ്ടുപിടിത്തം

കേരളത്തിൽ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളാണ് മുകേഷ് എം നായർ. നിലവിൽ ഇൻഡിവുഡ് ടിവിയുടെയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ചീഫ് ഇൻഫർമേഷൻ ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ജേണലിസം പൂർത്തിയാക്കിയ ഉടൻ 23-ാം വയസ്സിൽ സ്റ്റാർ ന്യൂസിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അതിനപ്പുറം മുകേഷ് എം നായർ ഒരു നടൻ കൂടിയാണ്.

മലയാളത്തിലും മറ്റ് പ്രാദേശിക ഇന്ത്യൻ സിനിമകളിലും ഉൾപ്പെടെ വിവിധ സിനിമകളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തു. മോർണിംഗ് 10.30ന് ലോക്കൽ കോൾ, മധുരനാരങ്ങ, ഒറ്റമന്ദാരം , സർ സിപി , ഷാജഹാനും പരീക്കുട്ടിയും , തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂട്യൂബർ എന്ന നിലയിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. വ്യത്യസ്ത കണ്ടന്റുകൾ കൊണ്ട് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നു.

ഇപ്പോൾ ഹോൾസെയിൽ റേറ്റിൽ ഇന്നർവെയറുകൾ ലഭിക്കുന്ന ഒരു കടയാണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ സഹായകമാകുന്ന ഒരു കട തന്നെയാണ് ഇത് എന്ന് കടയിലെ സാധനങ്ങൾ ഓരോന്നായി വിശദമായി വിവരിക്കുന്നതിന്റെ കൂട്ടത്തിൽ പ്രേക്ഷകർക്ക് മനസ്സിലാക്കാം. മറ്റുള്ള ഡ്രസ്സുകൾ അല്പം വിലകുറഞ്ഞത് വാങ്ങിയാലും ഇന്നർവെയറുകൾ വില നോക്കാതെ വാങ്ങുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെയാണ് ബ്രാൻഡഡ് ആയ വസ്ത്രങ്ങൾക്ക് പോലും ഇവിടെ വളരെ വില കുറവാണ് എന്നത് ശ്രദ്ധേയമാകുന്നത്.

ബ്രാൻഡഡ് ഇന്നർവെയറുകൾക്ക് ഇവിടെ 80 രൂപ മുതലാണ് തുടക്കം ആശ്ചര്യം പകരുന്ന അത്ഭുതമായി തുടരുകയാണ്. സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതിന് അപ്പുറത്തേക്ക് ചെറിയ ഷോപ്പുകളും ബോട്ടികളും ഒക്കെ നടത്തുന്നവർക്ക് വേണമെങ്കിൽ ഇവിടെ നിന്നും ഹോൾസെയിൽ റേറ്റിൽ ഇത്തരം സാധനങ്ങൾ എടുത്ത് നല്ല വില ഈടാക്കി വിൽക്കുവാനും സാധിക്കും എന്നതും വലിയ ഒരു പ്രത്യേകതയായി കണക്കാക്കാം. അങ്ങനെ ചെയ്യുന്നവരും ഒരുപാട് ആയിരിക്കും. അങ്ങനെയുള്ള ഒരു ബിസിനസ് തന്ത്രത്തിനും ഇവിടെ വേരൂന്നാം.

ഓരോ സ്റ്റൈലിലുള്ള വിവിധ ഇന്നർ വെയറുകളിൽ ഓരോന്നിനെ കുറിച്ചും വിശദമായി രീതിയിൽ തന്നെ വീഡിയോയിൽ പറയാൻ താരം ശ്രമിച്ചിട്ടുണ്ട്. ഓരോന്നിനെ കുറിച്ചുമുള്ള വളരെ രസകരമായ വിശദീകരണങ്ങളിലൂടെയാണ് വീഡിയോ കടന്നു പോകുന്നത്. അണ്ടർവെയറുകളുടെ അധോലോകം എന്ന ക്യാപ്ഷൻ കൊടുത്താണ് താരം വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എന്തായാലും താരം ഉദ്ദേശിക്കുന്നതും പറയുന്നതുമായ രസകരമായ രൂപത്തിൽ തന്നെ പ്രേക്ഷകരും ഇതിനെ കണ്ടിട്ടുണ്ട് എന്നത് കമന്റുകളിൽ നിന്ന് വ്യക്തമാണ്.

Leave a Reply