You are currently viewing യൂട്യൂബര്‍ക്ക് നേരെ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ ആ ക്ര മണം;  യൂട്യൂബര്‍ക്ക് പരിക്ക്, ക്യാമറയും ഫോണും തല്ലിപ്പൊളിച്ചു

യൂട്യൂബര്‍ക്ക് നേരെ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ ആ ക്ര മണം; യൂട്യൂബര്‍ക്ക് പരിക്ക്, ക്യാമറയും ഫോണും തല്ലിപ്പൊളിച്ചു

യൂട്യൂബര്‍ക്ക് നേരെ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ ആ ക്രമണം; യൂട്യൂബര്‍ക്ക് പരിക്ക്, ക്യാമറയും ഫോണും തല്ലിപ്പൊളിച്ചു

ഒരുപാട് പേരാണ് ഇന്ന് യൂട്യൂബർ എന്ന നിലയിൽ അറിയപ്പെടുന്നത്. വലിയ തോതിൽ ആളുകളുടെ വരുമാന മാർഗങ്ങളെ ത്വരിതപ്പെടുത്താനും വിശാലമാക്കാനും എന്റർടൈൻമെന്റ് മേഖലക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യം തന്നെ. ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഫോട്ടോകളും ഷോർട് വീഡിയോകളും ചെയ്തു കൊണ്ടാണ് പലരും സെലിബ്രെറ്റി സ്ഥാനവും അതിനോട് ചേർന്ന് നിൽക്കുന്ന നല്ല വശങ്ങളും അനുഭവിച്ചത്. എന്നാൽ ഒരുപാട് മികച്ച വീഡിയോകൾ ആണ് യൂട്യൂബിൽ നിരന്തരം അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

വിദ്യാഭ്യാസം, പാചകം, രാഷ്ട്രീയം, ഫാഷൻ, സിനിമ തുടങ്ങി യൂട്യൂബ് വീഡിയോ കൾ കയറി ചെല്ലാത്ത ഒരു മേഖലയും ഇന്നില്ല. ഡെയിലി വീട്ടു വിശേഷങ്ങൾ അപ്‌ലോഡ് ചെയ്യുന്നവർ വരെ ഇന്നുണ്ട്. എന്നാൽ ഇതിനിടയിൽ ആളുകൾക്കടയിൽ പ്രാങ്ക് വീഡിയോ ചെയ്യുന്നവരെയും അഭിപ്രായം ചോദിക്കുന്നവരെയും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തു വരുന്ന വാർത്തകൾ ദുഖകരമാണ്.

അഭിപ്രായം ചോദിച്ചു പബ്ലിക്കിന്റെ ഇടയിലേക്ക് കയറിചെല്ലുന്ന യൂട്യൂബ്ര്മാരെ പുഞ്ചിരിയോടെ സ്വീകരിക്കുന്നവർക്കിടയിൽ ദ്വായർത്ഥ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് കയറിച്ചെന്ന യൂട്യൂബരെയും കൂടെയുള്ളവരെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്തത് നേരത്തെ വായിച്ചിരുന്നു. സമാനമായൊരു സംഭവമാണ് ഇപ്പോൾ ആലുവയിൽ നിന്നും കേൾക്കുന്നത്. ആലുവ മെട്രോ സ്റ്റേഷന്റെ അടുത്ത് വെച്ചാണ് സംഭവം നടന്നിരിക്കുന്നത്.

റെക്കോർഡ് ചെയ്യുന്നതിനിടയിൽ ഓട്ടോ ഡ്രൈവർമർ യൂടുബറുടെ കൂടെയുണ്ടായിരുന്നവരെ അടിക്കുകയും രണ്ടു പേരുടെയും മൊബൈലും ക്യാമറയും പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയുമാണ് ചെയ്തിരിക്കുന്നത്. കൂടെ ഉണ്ടായിരുന്നയാൾക്ക് കണ്ണിൽ പരിക്ക് പറ്റിയിട്ടുണ്ട് എന്നും അയാളെ രാജഗിരി ഹോസ്പിറ്റലിൽ ചികിൽസിക്കുന്നുണ്ട് എന്നും റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.

എന്നാൽ യൂട്യൂബരുടെ കൂടെ ഉണ്ടായിരുന്നവർ ഞങ്ങളെയാണ് അ തിക്ര മിച്ചത് എന്ന് പറഞ്ഞു കൊണ്ട് ഓട്ടോ ഡ്രൈവർമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദ്വയാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് തടഞ്ഞ് നിര്‍ത്തിയതോടെ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടുകയായിരുന്നു എന്നും അപ്പോൾ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കള്‍ ഞങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നുമാണ് ഓട്ടോ തൊഴിലാളികളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Leave a Reply