You are currently viewing താരപുത്രിയായിട്ട് ഒരു കാര്യവുമില്ല, അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥ – വരലക്ഷ്മി

താരപുത്രിയായിട്ട് ഒരു കാര്യവുമില്ല, അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥ – വരലക്ഷ്മി

താരപുത്രിയായിട്ട് ഒരു കാര്യവുമില്ല, അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥ – വരലക്ഷ്മി

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. 2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി നടിമാർ ആരോപണം ഉന്നയിക്കാറുണ്ട്. കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞാണ് ഇപ്പോൾ താരം രംഗതത് എത്തിയിരിക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്തതിനാല്‍ പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും തന്റെ കരിയറിലെ ഉയർച്ചകൾ വളരെ സ്ലോ ആയതിന്റെ കാരണവും ഇതു തന്നെയാണ് എന്നും താരം പറഞ്ഞു. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍ എന്നും താരം പറയുന്നുണ്ട്.

അങ്ങനെ ലഭിക്കുന്ന ഒരു അവസരം പോലും തനിക്ക് വേണ്ടെന്നാണ് അവരോട് ഞാൻ പറഞ്ഞത് എന്നും താരം വെളിപ്പെടുത്തി. എങ്കിലും വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. എന്തായാലും അറിയപ്പെടുന്ന ഒരു നടന്റെ മകൾ ആയിട്ട് പോലും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം പ്രേക്ഷകർക്ക് അത്ഭുതമാകുകയാണ്.

Leave a Reply