You are currently viewing പങ്കാളി ഗർഭിണിയാണെന്ന് അറിയുമ്പോൾ ഒരു മസാല ദോശയും പച്ച മാങ്ങയും വാങ്ങി കൊടുത്ത് ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുന്ന പുരുഷന്മാർക്ക് ഈ സിനിമ സുഖിക്കണമെന്നില്ല…

പങ്കാളി ഗർഭിണിയാണെന്ന് അറിയുമ്പോൾ ഒരു മസാല ദോശയും പച്ച മാങ്ങയും വാങ്ങി കൊടുത്ത് ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുന്ന പുരുഷന്മാർക്ക് ഈ സിനിമ സുഖിക്കണമെന്നില്ല…

പങ്കാളി ഗർഭിണിയാണെന്ന് അറിയുമ്പോൾ ഒരു മസാല ദോശയും പച്ച മാങ്ങയും വാങ്ങി കൊടുത്ത് ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുന്ന പുരുഷന്മാർക്ക് ഈ സിനിമ സുഖിക്കണമെന്നില്ല…

നദിയ മൊയ്തു , നിത്യ മേനോൻ , പാർവതി തിരുവോത്ത് , പത്മപ്രിയ , സയനോര , അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമാണ് വണ്ടർ വുമൺ. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീ ഭാഷകളുടെ സ്പർശനമുണ്ട് എന്നത് ലോകസിനിമ പ്രേമികൾക്കിടയിൽ ഈ സിനിമയെ ഉയർത്തുന്നുണ്ട്. എന്തായാലും വളരെ സമ്മിശ്ര പ്രതികരണം നേടി സിനിമ പ്രദർശനം തുടരുകയാണ്.

സിനിമ പുറത്തിറങ്ങുന്നതിന് മുമ്പും ശേഷവുമായി ഒരുപാട് വിമർശനങ്ങളും കുത്തുവാക്കുകളും സംവിധായകക്കെതിരെയും അതിൽ അഭിനയിച്ച പ്രധാന അഭിനേതാക്കൾക്ക് എതിരെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഇതിനിടയിൽ വളരെ മികച്ച രൂപത്തിലുള്ള ഒരു റിവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്നത്. വിമർശനങ്ങൾക്ക് ഇടയിൽ സിനിമ കാണാതെ പോകരുത് എന്ന ഒരു സന്ദേശമാണ് കുറിപ്പ് തുറന്നു വയ്ക്കുന്നത്.

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന വ്യക്തി എഴുതിയ കുറിപ്പ് വായിക്കാം:
“Wonder Women ” ഏറ്റവും മനോഹരമായ ഗർഭകാലത്തെ ഒരു ഇഴച്ച് കെട്ടലും ഇല്ലാതെ അവതരിപ്പിച്ച സിനിമയാണ് Wonder Women, പെണ്ണുങ്ങൾ ഗർഭിണിയാകുന്നു അത് മാത്രം നീട്ടി പറഞ്ഞൊരു കഥയാണ് എന്നൊക്കെ പറഞ് ഡീഗ്രേഡ് ചെയ്ത് കളയും മുൻപ് വെറുതെ ഒന്ന് ഈ സിനിമ കണ്ട് നോക്കുക,

തീർച്ചയായും ഇഷ്ട്ടമാകും, ഇതൊരു ഫെമിനിസ്റ്റ് സിനിമയെന്നോ ആണിന്റെയും പെണ്ണിന്റെയും സിനിമയെന്നോ സ്ത്രീ പക്ഷ സിനിമയെന്നോ ഒക്കെ നിങ്ങൾക്ക് വിലയിരുത്താം പക്ഷെ സിനിമ കാണാതിരിക്കരുത്, സ്ത്രീ ഏറ്റവും അത്ഭുതപെടുത്തുന്നത് ഗർഭ അവസ്ഥയിൽ തന്നെയാണ്, Moodswings, ഹോർമോൺ വ്യത്യാസങ്ങൾ, ക്ഷീണം, vomiting, cravings,തളർന്നിരിക്കലുകൾ, പ്രസവത്തെ കുറിച്ചുള്ള വേവലാതികൾ, എന്നിങ്ങനെ സ്ത്രീക്ക് മുൻപേങ്ങും കാണാത്ത മാറ്റങ്ങൾ കാണുന്നത് ഗർഭ അവസ്ഥയിലാണ്.

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ മനുഷ്യന് വളെരെ stressfull life ജീവിക്കേണ്ടി വരുന്നു, അതിനിടയിൽ അമ്മയാകാൻ പോകുന്ന സ്ത്രീകൾ ഗർഭ അവസ്ഥയിൽ നേരിടുന്ന വിഷാദവും mood swings ഉം ചെറുതല്ല. പങ്കാളി ഗർഭിണിയാണെന്ന് അറിയുമ്പോൾ ഒരു മസാല ദോശയും പച്ച മാങ്ങയും വാങ്ങി കൊടുത്ത് ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുന്ന പുരുഷന്മാർക്ക് ഈ സിനിമ സുഖിക്കണമെന്നില്ല, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗർഭകാലം ആസ്വദിക്കുവാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.അത് തന്നെയാണ് wonder women എന്ന സിനിമയിൽ അഞ്ജലി മേനോൻ പറയുന്നതും.

അച്ഛനാകുവാൻ പോകുമ്പോൾ ആണിനുണ്ടാകുന്ന കൗതുകം എന്ത് ഭംഗിയായി കാണിച്ചിരിക്കുന്നു. ചിരിച്ച്, സന്തോഷമായി, സമാധാനമായി, കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന്, ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ച്, പുസ്തകങ്ങൾ വായിച്ച്,പങ്കാളിക്കൊപ്പം ചേർന്നിരുന്ന് ഗർഭ കാലം ആസ്വദിക്കുക എന്നത് എല്ലാ സ്ത്രീയുടെയും അവകാശമാണ് എന്ന് ഒരിക്കൽ കൂടി അഞ്ജലി മേനോൻ പറയുന്നു.
ഓരോ സ്ത്രീക്കും ഓരൊ അവസ്ഥയാണ് ഗർഭ കാലം.

സിനിമയിൽ വാണിക്ക് ലഭിക്കുന്ന പരിഗണനകൾ മിനിക്ക് ലഭിക്കുന്നില്ല, മിനി single mother ആണ്, അവൾ പൂർണമായും ഇൻഡിപെൻഡന്റ് ആണ്. മറ്റ് പ്രെഗ്നന്റ് സ്ത്രീകൾക്കുള്ള സന്തോഷങ്ങൾ ഒന്നുമില്ലാതെ മൂന്ന് മിസ്സ്‌ കാര്യേജ് ന്റെ പേടിയിലുള്ള മറ്റൊരു കഥാപാത്രമാണ് ആ മദ്രാസി സ്ത്രീ.

ഓരോ സ്ത്രീയും ഓരോ അവസ്ഥയെ വ്യക്തമായി അവതരിപ്പിച്ചു. വളെരെ മികച്ച സിനിമ. കണ്ണ് നനഞ് തന്നെയാണ് കണ്ട് തീർത്തത്, അവൾ ഗർഭിണിയാണ് എന്ന് പറയാതെ we are pregnant എന്ന് കൂടി പറയാൻ പഠിപ്പിക്കുന്നുണ്ട് അഞ്ജലി മേനോൻ. ഒന്ന് കണ്ട് നോക്കുക അല്ലാത്ത പക്ഷം നിങ്ങൾ ഒരു നല്ല സിനിമ കാണാതെ പോകും. അൻസി വിഷ്ണു

Leave a Reply