You are currently viewing ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേച്ചു… Mrs കോഴിക്കോടിന് പറയാനുള്ളത് വലിയ അതിജീവനത്തിന്റെ കഥ…

ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേച്ചു… Mrs കോഴിക്കോടിന് പറയാനുള്ളത് വലിയ അതിജീവനത്തിന്റെ കഥ…

ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേച്ചു… Mrs കോഴിക്കോടിന് പറയാനുള്ളത് വലിയ അതിജീവനത്തിന്റെ കഥ…

മിസ് കോഴിക്കോട് വുമൺസ് ഫിസിക്ക്’ ടൈറ്റിൽ മത്സരത്തിലെ വിജയിയാണ് ഫാത്തിമ എന്ന മുപ്പത്തഞ്ചുകാരി. ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ സംഘടിപ്പിച്ച ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചാണ് ഫാത്തിമ ഈ നേട്ടത്തിനുടമയായത്. തുടർന്നു നടന്ന കേരള ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നിലുമെത്താൻ ഫാത്തിമക്കായി.

എന്നാൽ ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ മാത്രമല്ല ജീവിതത്തിലും ഫാത്തിമ ഫിറ്റാണ് എന്നാണ് ജീവിത കഥ പറയുന്നത് ഒരുപാട് പ്രതിസന്ധികളും ദാരുണമായ ജീവിത ചുറ്റുപാടുകളും പുഞ്ചിരിയോടെ നേരിടുകയും അതിൽ നിന്ന് പുറത്തു കടക്കുകയും വേദനയുള്ള ഭൂതകാലത്തെ ഓർത്ത് മിണ്ടാതെ വീട്ടിലിരിക്കാതെ ചിരിച്ചുകൊണ്ട് ലോകത്തേക്ക് ഇറങ്ങി വരികയും തന്റേതായ ഇടം അടയാളപ്പെടുത്തുകയും ചെയ്ത കരുത്തിന്റെ പ്രതീകമാവുകയാണ് ഫാത്തിമ.

കഴിഞ്ഞകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും ജിമ്മിലേക്കും ബോഡി ഫിറ്റ്നസിലേക്കും എത്തിയ വഴിയും എല്ലാം പറയുന്ന ഫാത്തിമയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ ജിമ്മില്‍ പോകാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ അന്നൊന്നും ജിമ്മില്‍ ലേഡീസ് പോകാറില്ലായിരുന്നു എന്നും എനിക്ക് ഇപ്പോൾ 35 വയസ്സുണ്ട് എന്നും അപ്പോൾ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഊഹിക്കാവുന്നതല്ലേ ഉള്ളൂ എന്നും ഫാത്തിമ പറയുന്നു.

എന്റെ ഉമ്മയുടെ വീട് ഒരു ജിംനേഷ്യത്തിന്റെ അടുത്തായിരുന്നു. 12 വയസുള്ള സമയത്ത് അവിടെയുള്ള പോസ്റ്റര്‍ ഞാന്‍ നോക്കാറുണ്ടായിരുന്നു എന്നും അന്ന് കരുതും അതേ പോലെ സിക്‌സ് പാക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും എന്നൊക്കെ തോന്നിയിരുന്നു എങ്കിലും അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല എന്നാണ് ഫാത്തിമ പറഞ്ഞത്.

19ാം വയസിലാണ് വിവാഹം കഴിഞ്ഞത് എന്നും ഭര്‍ത്താവ് ഒരു സൈക്കോയായിരുന്നു എന്നും ഫാത്തിമ പറയുന്നുണ്ട്. അയാൾ ഉപദ്രവിക്കുമായിരുന്നു എന്നും ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകു പൊടി തേക്കുക അങ്ങനെയൊക്കെ ചെയ്യുമായിരുന്നു എന്നും അതിന്റെ അടയാളങ്ങൾ പലതും ഇപ്പോഴും ശരീരത്തിൽ ബാക്കിയുണ്ട് എന്നും ഫാത്തിമ പറയുന്നുണ്ട്. വലിയ സംശയം ആയിരുന്നു എന്നും സംശയത്തിന്റെ പുറത്ത് ഒരുപാട് അടിച്ചിട്ടുണ്ട് എന്നും ഫാത്തിമ പറഞ്ഞു.

ഭർത്താവിനെ വേണ്ട എന്ന് വെച്ച് വീട്ടിലേക്ക് ഇറങ്ങി വരാനിരിക്കുകയാണ് ഗർഭിണിയാണ് എന്ന് അറിഞ്ഞത് എന്നും അപ്പോൾ ഞാൻ ഈ സിറ്റുവേഷൻ എല്ലാം മാറും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും എട്ട് മാസത്തോളം ഗർഭിണിയായിരിക്കുകയും ഉപദ്രവങ്ങൾ തുടരുകയായിരുന്നു എന്നും അങ്ങനെ മനസ്സ് മടുത്താണ് ആ ജീവിതത്തിൽ നിന്നും ഇറങ്ങി നടന്നത് എന്നും ഫാത്തിമ പറയുന്നു. ഇപ്പോൾ 14 വയസ്സുകാരന്റെ അമ്മയാണ് ഞാനെന്നും ഫാത്തിമ പറയുന്നുണ്ട്.

ദാമ്പത്യ ജീവിതത്തിൽ നിന്നും ഇറങ്ങി വന്ന് ഒരുപാട് ചെറിയ ജോലികളും മറ്റും ചെയ്തുവെങ്കിലും ജിമ്മിൽ ചേരുകയാണ് പിന്നീട് ചെയ്തത്. ജിമ്മില്‍ വന്ന് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്നും വര്‍ക്കൗട്ട് ചെയ്തു തുടങ്ങി സിക്‌സ് പാക്കൊക്കെ വന്നു തുടങ്ങിയതോടെ കോണ്‍ഫിഡന്‍സ് വന്നു തുടങ്ങി എന്നും അങ്ങിനെയാണ് മത്സരിക്കാനുള്ള ഒരു ചിന്ത വരുന്നത് എന്നും ഫാത്തിമ പറയുന്നു. എന്തായാലും ജീവിതത്തിലും ജോലിയിലും ഒരുപോലെ ഫിറ്റായ ഫാത്തിമ ഇപ്പോൾ ഹിറ്റായിരിക്കുകയാണ്.

Leave a Reply