You are currently viewing വൈറലാവാൻ ഇങ്ങനെയൊക്കെ ചെയ്യണോ… മാലിന്യങ്ങൾക്കിടയിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട്…സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ വെഡിങ് ഫോട്ടോ ഷൂട്ട്‌

വൈറലാവാൻ ഇങ്ങനെയൊക്കെ ചെയ്യണോ… മാലിന്യങ്ങൾക്കിടയിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട്…സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ വെഡിങ് ഫോട്ടോ ഷൂട്ട്‌

വൈറലാവാൻ ഇങ്ങനെയൊക്കെ ചെയ്യണോ…. സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ വെഡിങ് ഫോട്ടോ ഷൂട്ട്‌

സമൂഹവും സമൂഹ മാധ്യമങ്ങളും ഇപ്പോള്‍ വൈറല്‍ ഫോട്ടോഷൂട്ട്‌, വൈറല്‍ ഡാന്‍സ് തുടങ്ങിയവയുടെ പുറകെയാണ്. എത് വിധത്തില്‍ വൈറല്‍ ആവണം എന്ന ചിന്തയുമായാണ് ഓരോ ദിവസവും ഓരോരുത്തരും കണ്ണ് തുറക്കുന്നത്. അതു കൊണ്ടു തന്നെയാണ് ഓരോ ദിവസവും വളരെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹ മാധ്യമങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നത്.

അതില്‍ വയസോ ജാതിയോ, ആണ്‍ പെണ്‍ വ്യത്യാസമോ ഇല്ലാതെ ഒരുപാട് പേർ കടന്നു വരുന്നു എന്നതും ശ്രദ്ധേയമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉള്ള ഒരു മേഖലയാണ് ഇത്. ഒരുപാട് പേരാണ് ഫോട്ടോഷൂട്ടിലൂടെ തന്റെ കരിയറിനെ ഭദ്രമാക്കാൻ തരത്തിലുള്ള വളർച്ച പ്രാപിച്ചത്. സിനിമ സീരിയൽ രംഗങ്ങളിലേക്കും അതുപോലെയുള്ള മികച്ച കരിയറുകളിലേക്കും പലർക്കും അവസരങ്ങൾ ലഭിച്ചു.

വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട്‌ കൊണ്ട് ഇത്തരത്തില്‍ വൈറല്‍ ആയിരികുകയാണ് രണ്ടുപേര്‍ ഇപ്പോള്‍. യഥാർത്ഥത്തിൽ ദമ്പതിമാരാണോ അതോ മോഡലുകൾ ആണോ എന്ന് വ്യക്തമല്ല എങ്കിലും വെഡിങ് ഫോട്ടോ ഷൂട്ട്‌ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നതിന്റെ നടുവിൽ നിന്നാണ് ഇരുവരും ഫോട്ടോകൾ പോസ് ചെയ്തിരിക്കുന്നത്.

ഒരുപാട് പേരാണ് അനുകൂലമായും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തുന്നത്. “ഇത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ജനശ്രദ്ധ കിട്ടാൻ ആളുകൾ ഇന്ന് എന്തൊക്കെയാണ് ചെയ്യുന്നത്”, “നിങ്ങൾക്ക് സെപ്റ്റിക് ടാങ്കിൽ പോലും എടുക്കാം…. അത് നിങ്ങൾക്ക് ത്രിൽ നൽകിയേക്കാം”, “വിഡ്ഢിത്തത്തിന് പരിധിയില്ല. ഈ ഫോട്ടോഷൂട്ടിലൂടെ ഈ ലോകത്തെ പരിഹസിക്കുകയാണ്, ഇത് ശരിക്കും അപലപനീയമാണ്”. എന്നിങ്ങനെ പോകുന്നു ഒരുകൂട്ടം കമന്റുകൾ.

എന്നാൽ “ഇത് അവരുടെ വെഡ്ഡിംഗ് ഷൂട്ടാണ്, നമ്മുടെ വിവാഹ ഷൂട്ട് അല്ല! അതിനാൽ, നാം അവരെ ബഹുമാനിക്കണം! എന്തായാലും അത് അവരുടെ ഇഷ്ടമാണ്! ഇരുവർക്കും അഭിനന്ദനങ്ങൾ! ഞാൻ ആദ്യമായി പോസ്റ്റ് കണ്ടപ്പോൾ, ഞാൻ ശ്രദ്ധിച്ചത് അവരുടെ സുന്ദരമായ മുഖച്ഛായയാണ്, മധുരമുള്ള പുഞ്ചിരിയാണ്, ചുറ്റുപാടുകളല്ല.” എന്ന് പറഞ്ഞവരും ഉണ്ട്.

“ചവറ്റു കുട്ടകൾ/കുഴപ്പങ്ങൾ/അരാജകത്വങ്ങൾ ഇവക്കിടയിലും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മനോഹരമായി നാം കണ്ടെത്തേണ്ടതുണ്ട് “, “അവരുടെ ചുറ്റുപാടുകൾ എങ്ങനെയുമാവട്ടെ, അത് പ്രശ്നമല്ല അവരുടെ വിവാഹത്തിൽ അവർ സന്തുഷ്ടരാണ്.” എന്ന തരത്തിലുള്ള കമന്റുകളും കാണാനുണ്ട്. എന്തായാലും വൈറൽ ആകാൻ വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യണോ എന്ന് ഓരോ കാഴ്ചക്കാരാനും ചിന്തിച്ചിരിക്കണം.

Leave a Reply