You are currently viewing ഗോഡ് ഫാദറിലെ ബ്ലാസ്റ്റ് ബേബി ഗാനം റിലീസായി… “ലൂസിഫർ” തെലുഗിൽ നല്ല കിടുക്കാച്ചി  ഡാൻസുമായി പ്രിയ താരം…

ഗോഡ് ഫാദറിലെ ബ്ലാസ്റ്റ് ബേബി ഗാനം റിലീസായി… “ലൂസിഫർ” തെലുഗിൽ നല്ല കിടുക്കാച്ചി ഡാൻസുമായി പ്രിയ താരം…

മോഹൻ രാജ സംവിധാനം ചെയ്ത ഇന്ത്യൻ തെലുങ്ക് ഭാഷാ രാഷ്ട്രീയ ആക്ഷൻ ചിത്രമാണ് ഗോഡ്ഫാദർ. ചിരഞ്ജീവി , സൽമാൻ ഖാൻ , നയൻതാര , സത്യ ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൂപ്പർ ഹിറ്റ് മലയാള സിനിമയായ സിഫറിന്റെ ഔദ്യോഗിക റീമേക്ക് ആണിത്. 2022 ഒക്ടോബർ 5-ന് റിലീസ് ചെയ്ത സിനിമക്ക് മിക്ക നിരൂപകരും മികച്ച അഭിപ്രായം ആണ് രേഖപ്പെടുത്തിയത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം യൂട്യൂബിൽ റിലീസായിരിക്കുകയാണ്. നീരവ് ഷാ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ എസ് ആണ് നിർവഹിച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായവും നിറഞ്ഞ കാഴ്ചക്കാരെയും വീഡിയോ ക്ക് പങ്കുവെച്ച് നിമിഷങ്ങൾക്കകം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വരിന ഹുസൈൻ എന്ന അഭിനേത്രിയുടെ ബോൾഡ് ലുക്കും ചടുലമായ നൃത്ത ചുവടുകളും ആണ്.

അഭിനയ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇടയിൽ ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞ എത്രയാണ് വരിന ഹുസൈൻ. ബോളിവുഡ് ആക്ട്രസ്, മോഡൽ എന്നിങ്ങനെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. സൽമാൻ ഖാൻ ഫിലിം പ്രൊഡക്ഷൻ നിർമ്മിച്ച് ആയുഷ് ശർമ നായകനായി 2018 ൽ പുറത്തിറങ്ങിയ ലവ് യാത്രി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ചെറിയ കാലയളവ് കൊണ്ട് തന്നെ ഒരുപാട് വലിയ നേട്ടങ്ങൾ സ്വന്തമാക്കി. സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ ദബാംഗ് 3 യിൽ മുന്നി ബദ്നാം എന്ന ഈ ഗാനത്തിലൂടെ താരം ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു. ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്. താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഡാൻസ് വിഡിയോയും ഡൻസിലെ സ്റ്റില്ലുകളും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിരിക്കുകയാണ്. താരത്തിന്റെ ഹോട്ട് ലുക്ക് ആരാധകരെ പിടിച്ചിരുത്തുന്നുണ്ട്. പതിവു പോലെ മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply